വെട്ടുപാറ വളവില്‍ തുടര്‍ച്ചയായി അപകടങ്ങള്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍
എടവണ്ണപ്പാറ: വെട്ടുപാറ ജുമാമസ്ജിദിനു സമീപമുള്ള വളവില്‍ അപകടങ്ങള്‍ തുടരെ നടന്നിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് മരിച്ചിരുന്നു.
രണ്ടാഴ്ച മുന്‍പ് ഇതേ സ്ഥലത്തു ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവും മരിച്ചിരുന്നു. ഏതാനും മാസംമുന്‍പു ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രികനായ പിതാവും കുഞ്ഞും മരിച്ചിരുന്നു. ഇതിനു പുറമേ നിരവധി അപകടങ്ങള്‍ സംഭവിക്കുകയും പള്ളിയിലേക്കു പോകുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ഥാപിച്ച സൂചന ബോര്‍ഡ് മാത്രാമാണ് ഇവിടെയുള്ളത്. അധികാരികളുടെ അടുക്കല്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തത് നാട്ടുകാരുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
റോഡിലെ വളവും റോഡിനോട് ചേര്‍ന്ന് ഇലക്ട്രിക് പോസ്റ്റുമുള്ള ഇവിടെ റോഡിന് ഇരുവശവുമുള്ള കാടുകള്‍ നീക്കി കോണ്‍ക്രീറ്റ് ചെയ്യുകയും റോഡിലെ ടാറിങ്ങിനോട് ചേര്‍ന്ന് നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ അപകടം കുറയ്ക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."