HOME
DETAILS

ഫൈസല്‍വധം: വിദ്യാനികേതനെതിരേ നടപടിയായില്ല; പൊലിസിനെതിരേ വീണ്ടും ആരോപണം

  
backup
December 10 2016 | 22:12 PM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%87%e0%b4%a4%e0%b4%a8%e0%b5%86



തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍വധത്തിന്റെ ഗൂഢാലോചന നടന്ന വിദ്യാനികേതനെതിരേ നടപടിയെടുക്കാത്തതില്‍ പൊലിസിനെതിരേ വീണ്ടും ആരോപണം. പൊലിസ് ഈ വിദ്യാലയത്തിന്റെ മേധാവികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പൊലിസിന്റെ നീക്കങ്ങളും.
നന്നമ്പ്ര മേലേപുറത്തു സ്ഥിതിചെയ്യുന്ന വിദ്യാനികേതനില്‍വച്ചാണ് ഫൈസലിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതെന്നു ഗൂഢാലോചനാ കേസിലെ പ്രതികള്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിരുന്നു. സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും സ്‌കൂളിനെതിരേ നടപടിയെടുത്തില്ലെന്നും സ്‌കൂള്‍ മാനേജര്‍ അടക്കമുള്ളവരെ വേണ്ടവിധം ചോദ്യം ചെയ്തില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ബുധനാഴ്ച ചെമ്മാട് നടന്ന സര്‍വകക്ഷി മാര്‍ച്ചിനുശേഷം നേതാക്കള്‍ വിദ്യാനികേതന്‍ സ്‌കൂളിനെതിരേ നടപടിയാവശ്യപ്പെട്ടു ഡിവൈ.എസ്.പിക്ക് നിവേദനം നല്‍കിയിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഉദാസീനത ജനങ്ങളില്‍ ഏറെ അമര്‍ഷമുളവാക്കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ അറിവോടെയല്ല ഇവിടെ ഇവര്‍ യോഗം ചേര്‍ന്നതെന്നാണ് പൊലിസിന്റെ ന്യായീകരണം. സ്‌കൂളിനു ചുറ്റുമതിലോ ഗേറ്റോ ക്ലാസ് മുറികള്‍ക്കു വാതിലോ ഇല്ലാത്തതിനാല്‍ ഇവിടെ പലരും ഒത്തുകൂടാറുണ്ടെന്നാണ് പൊലിസ് പറയുന്നത്.
അതുകൊണ്ടുതന്നെ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കേസെടുക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. തീവ്രഹിന്ദു ചിന്താഗതിക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ സമാന ചിന്താഗതിക്കാരായ അധ്യാപകരാണത്രെ പഠിപ്പിക്കുന്നത്. ഇവിടെ രാത്രികാലങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖയും ആയുധ പരിശീലനവും നടക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
അതേസമയം, കേസന്വേഷണത്തിലെ പൊലിസിന്റെ നടപടികള്‍ക്കെതിരേയും മറ്റ് ആവശ്യങ്ങളുയര്‍ത്തിയും നേരത്തെ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി എസ്.പി ഓഫിസ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയ പൊലിസ്, മാര്‍ച്ച് പിന്‍വലിക്കണമെന്നു രേഖാമൂലം അഭ്യര്‍ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് താല്‍ക്കാലികമായി മാറ്റിവച്ചിരുന്നത്. മാര്‍ച്ച് മാറ്റിവച്ചതു താല്‍ക്കാലികമാണെന്നും നടപടികളുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും എസ്.വൈ.എസ് അറിയിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  24 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  24 days ago
No Image

ടാക്‌സി സേവനങ്ങള്‍ മികച്ചതാക്കാനുള്ള നടപടികള്‍ ആരംഭിച്ച് ആര്‍ടിഎ

uae
  •  24 days ago
No Image

മോഷ്ടിച്ച ചന്ദനവുമായി മുൻ പൊലിസ് തണ്ടർബോൾട്ട് പിടിയിൽ; അന്വേഷണം എത്തിയത് പ്രധാന കണ്ണിയിലേക്ക്

latest
  •  24 days ago
No Image

ലക്ഷ്യം ലോകത്തിന്റെ പട്ടിണിയകറ്റല്‍; ഫുഡ് ബാങ്കിലൂടെ യുഎഇ വിതരണം ചെയ്തത് 2.45 കോടി ഭക്ഷണ പൊതികള്‍

uae
  •  24 days ago
No Image

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരിക്ക്

Kerala
  •  24 days ago
No Image

തിരുവനന്തപുരത്ത് വനിത പൊലിസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയിൽ

Kerala
  •  24 days ago
No Image

തൂത്തുക്കുടിയിൽ‌ പാപ്പാനെ അടക്കം രണ്ട് പേരെ ആന ചവിട്ടിക്കൊന്നു

National
  •  24 days ago
No Image

പട്രോളിങ് ശൃംഖലയിലേക്ക് 200 ലാന്‍ഡ് ക്രൂയിസര്‍ കാറുകള്‍ കൂടി ചേര്‍ത്ത് ദുബൈ പൊലിസ് 

uae
  •  24 days ago
No Image

നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചു ...സ്വന്തം കുഞ്ഞുങ്ങള്‍ കത്തിയമര്‍ന്നു; യു.പി ആശുപത്രി തീപിടുത്തത്തിലെ രക്ഷകന്‍ യാക്കൂബ് മന്‍സൂരി 

National
  •  24 days ago