നാദാപുരത്ത് മള്‍ട്ടി സ്പെഷാലിറ്റി മെഡി സെന്റര്‍ തുറന്നു
നാദാപുരം: ഗവ. താലൂക്ക് ആശുപത്രിക്ക് സമീപം പുതുതായി ആരംഭിച്ച ജയ്ഹിന്ദ് മള്‍ട്ടി സ്പെഷാലിറ്റി മെഡിസെന്റര്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എം.എല്‍.എമാരായ പാറക്കല്‍ അബ്ദുല്ല, ഇ.കെ വിജയന്, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് എം.കെ സഫീറ, വൈസ് പ്രസിഡന്റ് സി.വി കുഞ്ഞികൃഷ്ണന്, മുന്‍ പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, സ്ഥിരംസമിതി ചെയര്മാന് മുഹമ്മദ് ബംഗ്ലത്ത്, സീഷെല്‍ ഗ്രൂപ് ചെയര്മാന് നരിക്കോള്‍ ഹമീദ് ഹാജി, നാദാപുരം പ്രസ്ഫോറം പ്രസിഡന്റ് എം.കെ അഷ്റഫ്, വാര്‍ഡ് മെമ്പര്‍ വി.എ അമ്മദ് ഹാജി, ഖത്തര്‍ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് പി.എ തലായി, ജയ്ഹിന്ദ് മാനേജിങ് ഡയറക്ടര്‍ അരീക്കര അബ്ദുല്‍ അസീസ്, ഡയറക്ടര്‍ എ.കെ ജമാലുദ്ദീന്‍, ടി.പി അബ്ദുറഹ്മാന് തുടങ്ങിയവര്‍ സംബന്ധിച്ചു.
അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തനം തുടങ്ങിയ മെഡി സെന്ററില്‍ സി.ടി സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാന്‍, ത്രീഡി, ഫോര്‍ ഡി കളര്‍ ഡോപ്ലര്‍, ഡിജിറ്റല്‍ എക്സ്റേ, ഇ.സി.ജി , എക്കോഫുള്ളി ഓട്ടോമാറ്റിക് ലാബ്, ഓഡിയോളജി, സ്പീച്ച് തെറാപ്പി, കോസ്മറ്റോളജി, ഒപ്റ്റിക്കല്‍സ് ആന്‍ഡ് ഫാര്‍മസി തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."