നോട്ട് പിന്‍വലിക്കല്‍ നടപടി മനുഷ്യാവകാശ ദ്വംസനമെന്ന്
കരുനാഗപ്പള്ളി: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ട കേന്ദ്രസര്‍ക്കാറും പ്രധാനമന്ത്രിയും മനുഷ്യാവകാശ ദ്വംസനം നടത്തിയിരിക്കുകയാണെന്ന് ബി. മോഹനന്‍ പറഞ്ഞു. മനുഷ്യരുടെ ജീവിക്കുവാനുള്ള അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണിത്. ജീവിതം വഴിമുട്ടി രാജ്യത്ത് തൊണ്ണൂറിലധികം മനുഷ്യരുടെ ജീവന്‍ അപഹരിച്ച നടപടിയിലൂടെ നേരിട്ട ദുരന്തത്തിന് എത്രയും വേഗം സര്‍ക്കാര്‍ പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ദിനത്തില്‍ ഹ്യൂമന്‍ റൈറ്റ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുന്‍ കലക്ടര്‍.
ഫോറം പ്രസിഡന്റ് കെ.പി.മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി തഴവ സത്യന്‍, എം.മൈതീന്‍കുഞ്ഞ് (റിട്ട. ഐ.പി.എസ്), കെ.കൃഷ്ണന്‍കുട്ടി( റിട്ട.എസ്.പി), എസ്.സുവര്‍ണകുമാര്‍, എസ്.ശശിധരന്‍ അനിയന്‍സ്, മുനമ്പത്ത് ഷിഹാബ്, മുരുകന്‍ മാന്നാര്‍, മുഹമ്മദ്കുഞ്ഞ്, ശ്രീനിവാസന്‍, കല്ലട കെ.ജി.പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."