കൊച്ചി ബിനാലെ: 31 രാജ്യങ്ങള്‍ പങ്കെടുക്കും
കൊച്ചി:കൊച്ചി മുസിരിസ് ബിനാലെക്ക് നാളെ തുടക്കമാകും.31 രാജ്യങ്ങളില്‍ നിന്നുള്ള 97 കലാകാരന്മാരുടെ പ്രകടനങ്ങളും പ്രദര്‍ശനങ്ങളുമാണ് കാഴ്ചയ്ക്കെത്തുന്നത്. 36 ഇന്ത്യക്കാരില്‍ എട്ടുപേര്‍ മലയാളികളാണ്.'
കൃഷ്ണമണിയിലെ മൂര്‍ത്തഭാവങ്ങള്‍'എന്ന് പേരിട്ട മൂന്നാം പതിപ്പിന് വിവിധ ശൈലികളും ചിട്ടകളും ഭാവുകത്വങ്ങളും മികവേകുമെന്ന് ക്യുറേറ്റര്‍ സുദര്ശന് ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകിട്ട് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
55 സ്കൂളുകളില്‍ നിന്ന് 470 വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥി ബിനാലെയും നടക്കും. 13ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിദ്യാര്‍ഥി ബിനാലെ ഉദ്ഘാടനം ചെയ്യും.
ചര്‍ച്ചകള്‍,ശില്പശാല, കുട്ടികളുടെ കലാസൃഷ്ടി, പരിശീലന കളരികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസ് ആയിരിക്കും മുഖ്യവേദി. കലാപ്രദര്‍ശനം 108 ദിവസം നീണ്ടുനില്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."