പി.ഡി.പി കര്‍ണാടക മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
സുല്‍ത്താന്‍ബത്തേരി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വിട്ടയക്കണമൊവശ്യപ്പെട്ടു പി.ഡി.പി സംസ്ഥാന കമ്മിറ്റി കര്‍ണാടകയിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. 'ജീവന്‍തരാം, മഅ്ദനിയെ തരൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണു ബഹുജന മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ 10നു മുത്തങ്ങ-കല്ലൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച് സംസ്ഥാന അതിര്‍ത്തി മൂലഹള്ളൈയില്‍ പൊലിസ് തടഞ്ഞു. മാര്‍ച്ച് കര്‍ണാടകയിലേക്കു പ്രവേശിക്കുന്നത് തടയാന്‍ വന്‍ പൊലിസ് സന്നാഹമാണ് മൂലഹള്ളൈയില്‍ ക്യാംപ് ചെയ്തിരുന്നത്. മണിക്കൂറുകളോളം മൂലഹള്ളൈയില്‍ റോഡില്‍ ഇരുന്ന പ്രവര്‍ത്തകര്‍ വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിപ്പിച്ചു.
മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യാവകാശ ലംഘനമാണു നടക്കുന്നതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കോടതിയുടെ സമീപത്തു നിന്നും ഇരട്ടനീതി പാടില്ല.
ഭരണഘടന ഉറപ്പാക്കുന്ന മനുഷ്യാവകാശം എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭിക്കണം. മഅ്ദനിക്കു നിയമം അനുശാസിക്കുന്ന ചികിത്സ പോലും നിഷേധിക്കുന്ന നിലപാടാണു കര്‍ണാടക സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഇതു ജനാധിപത്യവിരുദ്ധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷനായി.
ഇരുസംസ്ഥാനങ്ങളിലെയും പൊലിസ് വന്‍സുരക്ഷസന്നാഹമാണ് ഒരുക്കിയിരുന്നത്. കല്‍പ്പറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി വി.ജി കുഞ്ഞന്‍, ബത്തേരി സി.ഐ എം.ഡി സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണു കേരളാ പൊലിസ് നിലയുറപ്പിച്ചത്. മാര്‍ച്ചില്‍ അക്രമസംഭവങ്ങള്‍ ഉïായാല്‍ നേരിടാനായി ജലപീരങ്കി, കണ്ണീര്‍വാതകം, ഗ്രനേഡ്, ആംബുലന്‍സ് എന്നിവയും ഒരുക്കിയിരുന്നു. അടിന്തരസാഹചര്യങ്ങളെ നേരിടുന്നതിനായി ബത്തേരി തഹസില്‍ദാര്‍ എന്‍.കെ അബ്രഹാമും സ്ഥലത്തെത്തിയിരുന്നു.
കര്‍ണാടക പൊലിസും വന്‍സുരക്ഷയാണ് അതിര്‍ത്തിയില്‍ തീര്‍ത്തത്. 500 പൊലിസുകാരാണ് ബാരിക്കേഡുകള്‍ തീര്‍ത്ത്് അതിര്‍ത്തിയില്‍ അണിനിരന്നത്. ഗുïല്‍പേട്ട സ്റ്റേഷന്‍ പരിധിയില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ ദേശീയപാതയില്‍ വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. മൈസൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാനന്തവാടി-ബാവലി വഴി തിരിച്ചുവിട്ടു. സ്വകാര്യവാഹനങ്ങള്‍ കല്ലൂര്‍ 67ല്‍ നിന്നും തിരിഞ്ഞ്് പാട്ടവയല്‍-ഗൂഡല്ലൂര്‍ വഴിയാണ് മൈസൂരിലേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."