പിണറായിയെ ഭോപ്പാലില്‍ തടഞ്ഞ സംഭവം; മാപ്പര്‍ഹിക്കാത്ത കുറ്റമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തോട് ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം:-
കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഭോപ്പാലില്‍ ഉണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്. ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തു തടയുവാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുകയില്ല. അക്രമികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനു പകരം മുഖ്യമന്ത്രിയെ തടയുന്നത് ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേരളത്തോട് ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."