HOME
DETAILS

സഹകരണ ബാങ്കുകളിലെ കള്ളപ്പണം പിടിയ്ക്കാന്‍ നബാര്‍ഡിനെ രംഗത്തിറക്കി കേന്ദ്രം

  
backup
December 12 2016 | 01:12 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa%e0%b5%8d

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപങ്ങള്‍ കണ്ടെത്താന്‍  നബാര്‍ഡിനെ കേന്ദ്രം രംഗത്തിറക്കുന്നു. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളില്‍ നാളെ മുതല്‍ നബാര്‍ഡ് പരിശോധന നടത്തും. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനു ശേഷം സഹകരണ ബാങ്കുകളിലേയ്ക്ക് ഒഴുകിയ നിക്ഷേപങ്ങളുടെയും വായ്പ തിരിച്ചടവിന്റെയും നിക്ഷേപകരുടെ പൂര്‍ണവിവരവുമാണ് നബാര്‍ഡ് പരിശോധിയ്ക്കുക.
നേരത്തേ സഹകരണ ബാങ്കുകള്‍ക്ക് ക്ലീന്‍ ചീറ്റ് നല്‍കിയ നബാര്‍ഡിനെ തന്നെ പരിശോധനയ്ക്ക് ചുമതലപ്പെടുത്താന്‍  കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റിലി നേരിട്ട് ഇടപെടുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് നബാര്‍ഡിന്റെ കേന്ദ്ര ഓഫിസില്‍ നിന്നും കേരളത്തിലെ ഓഫിസില്‍ ലഭിച്ച വിവരം.
നോട്ട് പിന്‍വലിച്ചശേഷം ജില്ലാ സഹകരണബാങ്കുകളിലേയ്ക്ക് വന്‍തോതില്‍ പണം എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അസാധുവാക്കിയതിനു ശേഷം ലഭിച്ച  അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളുടെ എണ്ണം നബാര്‍ഡിന്റ വെബ് സൈറ്റില്‍ രേഖപ്പെടുത്തണമെന്നും ജില്ലാ സഹകരണ ബാങ്കുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.  
പരിശോധന്‌ക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിക്ഷേപകരുടെ പൂര്‍ണ വിവരം പല സഹകരണ ബാങ്കുകളില്‍ നിന്നും ലഭിച്ചിരുന്നില്ല. അതിനാല്‍  നിക്ഷേപകരുടെ വിവരം ശേഖരിച്ച് ആദായ നികുതി വകുപ്പിന്  കൈമാറാനും നബാര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായി അറിയുന്നു.
കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ പിന്തുണച്ച് നബാര്‍ഡ് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നബാര്‍ഡിനെ കൊണ്ടു തന്നെ പരിശോധന നടത്തുന്നത്. നബാര്‍ഡ് പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടായിരിക്കും സഹകരണ ബാങ്കുകളുടെ കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹാജാരാക്കുക.
സംസ്ഥാനത്തെ പതിനാല് ജില്ലാ ബാങ്കുകളും കൈ.വൈ.സി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍, 13 പൊതുമേഖലാ ബാങ്കുകള്‍ മാനദണ്ഡം പാലിച്ചിട്ടില്ല. കൈ.വൈ.സി മാനദണ്ഡ പ്രകാരം ബാങ്കുകള്‍ ഉപഭോക്താവിന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം.
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇക്കാര്യം പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
നോട്ട് അസാധുവായതിനു പിന്നാലെ വന്‍ തോതില്‍ നിക്ഷേപം നടന്നിട്ടുണ്ടെന്നും അതില്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ ബാങ്കിനു കഴിഞ്ഞിട്ടില്ലെന്നും പല ബാങ്കുകളും പരിശോധന തന്നെ തടസപ്പെടുത്തിയെന്നും കഴിഞ്ഞ ആഴ്ച ആദായ നികുതി വകുപ്പ് കേന്ദ്ര ധനകാര്യ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് നബാര്‍ഡിനെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് കേന്ദ്ര ധനമന്ത്രി തീരുമാനമെടുത്തതെന്നും അറിയുന്നു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ അപമാനമെന്നും എന്റെ ശരീര  പരിശോധനവരെ നടത്തിയെന്നും ഷാനിമോള്‍ ഉസ്മാന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭയില്‍ പൊട്ടിത്തെറി;  പ്രതിരോധ മന്ത്രി ഗാലന്റിനെ പുറത്താക്കി നെതന്യാഹു, വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് 

International
  •  a month ago
No Image

സർക്കാരെ, ഈ 'വെട്ടിയ ദിനങ്ങൾ' ഞങ്ങളുടെ അന്നമാണ് !

Kerala
  •  a month ago
No Image

അടവുനയം ഗുണംചെയ്തത് കോൺഗ്രസിന്: സി.പി.എം

Kerala
  •  a month ago
No Image

അധ്യാപകരുടെ കെ-ടെറ്റ് യോഗ്യത: സമയപരിധി ദീർഘിപ്പിച്ചു

Kerala
  •  a month ago
No Image

യു.എസ് തെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നേറ്റം, ഫ്‌ളോറിഡയും ടെക്‌സാസുമുള്‍പെടെ പത്ത് സംസ്ഥാനങ്ങളില്‍ മുന്നേറ്റം

International
  •  a month ago
No Image

സന്ദീപ് വാര്യർക്കെതിരായ നടപടി: ബി.ജെ.പിയിൽ പോര്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള:ബാഡ്മിന്റണിൽ തിളങ്ങി ജ്യോതിഷ്

Kerala
  •  a month ago
No Image

ബി.ജെ.പിയുടെ കള്ളപ്പണം : തെരഞ്ഞെടുപ്പ് കമ്മിഷനും കണ്ണടച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-05-11-2024

PSC/UPSC
  •  a month ago