HOME
DETAILS
MAL
നോട്ട് നിരോധനം: മോദി പാവപ്പെട്ടവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി
backup
December 13 2016 | 10:12 AM
ദാദ്രി: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനത്തിലൂടെ പ്രധാനമന്ത്രി പാവപ്പെട്ടവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. പാവപ്പെട്ടവരെ കയ്യില്‍ പണമില്ലാത്ത അവസ്ഥയിലെത്തിച്ചു. അവരുടെ പണം സര്‍ക്കാര്‍ കൊള്ളടിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബര്‍ എട്ടിന് നടത്തിയ നോട്ട് നിരോധനം കള്ളപ്പണത്തെ കുറച്ചില്ല. കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം എന്നാണ് അത് ചര്‍ച്ച ചെയ്തത്. സാധാരണക്കാരെ തെരുവില്‍ ക്യൂവില്‍ നിര്‍ത്തി സര്‍ക്കാര്‍ പണക്കാര്‍ക്ക് പിന്‍വാതിലൂടെ വേണ്ട സഹായം ചെയ്തു നല്‍കുകയാണെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."