HOME
DETAILS

രാജാവിനേക്കാള്‍ വലിയ രാജഭക്തി

  
backup
December 13 2016 | 19:12 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af-%e0%b4%b0%e0%b4%be

എത്ര അവിചാരിതവും ആകസ്മികവുമായിട്ടാണു ജീവിതത്തില്‍ ഓരോ ദുരന്തങ്ങള്‍ വന്നുകയറുന്നത്! സഹകരണബാങ്കില്‍ ഇത്തിരി പണം നിക്ഷേപിക്കുമ്പോള്‍ അത് ആത്മഹത്യയിലേയ്ക്കു വഴിയൊരുക്കുമെന്ന് ആരും കരുതില്ല. എരുമേലി കാളകെട്ടി ചരുവിളയില്‍ പുത്തന്‍ വീട്ടില്‍ ഓമനക്കുട്ടന്‍പിള്ളയും (73) അങ്ങനെ കരുതിയിട്ടുണ്ടാകില്ല.

എന്നിട്ടും ഓമനക്കുട്ടന്‍ പിള്ളയ്ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു. കണമല സര്‍വീസ് സഹകരണബാങ്കില്‍ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ കിട്ടാനുള്ള സാങ്കേതികമായ പ്രയാസങ്ങളും നൂലാമാലകളും സൃഷ്ടിച്ച ആശങ്കയാണ് അതിനു കാരണമെന്നാണു വാര്‍ത്ത. (സുപ്രഭാതം: 22.11.16). കൈയില്‍ കാശുണ്ടായിട്ടുപോലും ആത്മഹത്യ ചെയ്യേണ്ടിവരിക! എത്ര ദയനീയമായ സംഭവം!

500, 1000 മുഖവിലയുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ പലഭാഗത്തും ആളുകള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ക്യൂവില്‍നിന്നു ക്ഷീണിച്ചു കുഴഞ്ഞുവീണു മരിച്ച സംഭവങ്ങളുമുണ്ട്.

നല്ലില എസ്.ബി.ടിയില്‍ രാവിലെ 10 മണി മുതല്‍ ക്യൂ നിന്ന് ക്ഷീണിച്ച് വൈകുന്നേരം 3.30നു കുഴഞ്ഞുവീണു മരിച്ച മുന്‍ പി.ആന്റ്. ടി ഉദ്യോഗസ്ഥന്‍ റോഡുവിള കിഴക്കേതില്‍ ചന്ദ്രശേഖരന്‍ (68) ഉദാഹരണം. ഭാര്യാസഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനു പണമെടുക്കാനായി ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. അതിനിടയിലായിരുന്നു അന്ത്യം. (സുപ്രഭാതം: 22.11.16)

ഇത്തരം ദയനീയവാര്‍ത്തകളൊന്നും നമ്മുടെ ചില വി.ഐ.പിമാര്‍ക്കു പ്രശ്‌നമേയല്ല. 'മദ്യം വാങ്ങാനും സിനിമാ ടിക്കറ്റിനും വേണ്ടി ക്യൂ നില്‍ക്കുന്നുണ്ടല്ലോ. പിന്നെയെന്താ ബാങ്കിനുമുമ്പില്‍ ഇത്തിരിനേരം ക്യൂ നിന്നാല്‍' എന്നാണു സൂപ്പര്‍സ്റ്റാറിന്റെ ചോദ്യം. കള്ളപ്പണം കണ്ടെത്താനും കള്ളനോട്ടിന്റെ പ്രചാരം തടയാനും ഇങ്ങനെ ചിലതെല്ലാം ആവശ്യമാണെന്നും അദ്ദേഹം കുറിക്കുന്നു. രാജാവിനേക്കാള്‍ കവിഞ്ഞ രാജ്യഭക്തി പ്രകടിപ്പിക്കുന്ന ഇത്തരം വ്യക്തികള്‍ സാധാരണക്കാര്‍ എന്തും അനുസരിക്കണമെന്നും ഭരണാധികാരികളുടെ ഏതു നടപടിയും സഹിക്കണമെന്നും ഉപദേശിക്കുകയാണ്.

നിയമവിരുദ്ധമായി ആനക്കൊമ്പുകള്‍ കൈവശം വച്ചുവെന്ന് അദ്ദേഹത്തിന്റെ പേരില്‍ കേസുണ്ടായിരുന്നു. ആ ആനക്കൊമ്പുകള്‍ തിരികെ നല്‍കിയോ നിയമലംഘനത്തിനു പിഴയടച്ചോ എന്നൊന്നും ഇപ്പോള്‍ ചോദിക്കുന്നില്ല. അതിന് അവസരം ഇനിയുമുണ്ട്. ഇപ്പോള്‍ മറ്റൊരു കാര്യം ചോദിക്കട്ടെ: ''കേരളത്തിലോ മറ്റെവിടെയെങ്കിലുമോയുള്ള ബാങ്കുകള്‍ക്കും പോസ്റ്റോഫിസുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ നീണ്ടവരികളില്‍ താങ്കളുള്‍പ്പെടെയുള്ള ഏതെങ്കിലും കോടീശ്വരന്മാരെ കാണാന്‍ ഞങ്ങള്‍ക്കായിട്ടില്ല.

ഇന്ത്യയില്‍ 84 ശതകോടീശ്വരന്മാരുണ്ട്. നൂറുകണക്കിനു കേവലകോടീശ്വരന്മാരുമുണ്ട്. ഇവരിലാരെങ്കിലും ക്യൂ നില്‍ക്കുകയോ കുഴഞ്ഞു വീഴുകയോ ചെയ്തില്ല. മോദിമന്ത്രിസഭയില്‍ 72 കോടീശ്വരന്മാരുണ്ട്. ഇവരില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമുണ്ട്. 113 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഭക്ഷ്യസംസ്‌കരണമന്ത്രി എച്ച്.ബി. ബാദല്‍ (108 കോടി), വൈദ്യുതി മന്ത്രി ജി.പി വേദപ്രകാശ് (95 കോടി.) എം.ജെ അക്ബര്‍ (45 കോടി) പി.പി ചൗധരി (36 കോടി), വിജയ് ഗോയല്‍ (30 കോടി) ഇങ്ങനെ പോകുന്നു കോടീശ്വര മന്ത്രിമാരുടെ നിര.

ഈ മന്ത്രിമാരോ മറ്റ് ഉപമന്ത്രിമാരോ ഏതെങ്കിലും എം.പിയോ (രാഹുല്‍ഗാന്ധിയെ മാറ്റി നിര്‍ത്തുന്നു. അദ്ദേഹം വരിനിന്നതു രാഷ്ട്രീയലക്ഷ്യത്തോടെയാണ്.) ഉന്നതോദ്യോഗസ്ഥരോ ആരുംതന്നെ ദേശസാല്‍കൃതബാങ്കിന്റെയോ പോസ്റ്റാഫിസിന്റെയോ മുന്നില്‍ വരിനിന്നവരില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ഇതര കോടീശ്വരന്മാരോ അവരുടെ പ്രതിനിധികളോ വരിയിലുണ്ടായിരുന്നില്ല. അവര്‍ വരിയില്‍ നില്‍ക്കുമെന്നു പൊതുജനവും കരുതുന്നില്ല. കാരണം, രാജ്യത്തെ കറന്‍സിയുടെ ലഭ്യത ഉന്നതങ്ങളില്‍ സമൃദ്ധമാണ് എന്ന് അവര്‍ക്കറിയാം. താഴേതലത്തിലുള്ളവര്‍ ആ പരിഗണന കൊതിച്ചിട്ടു കാര്യമില്ലല്ലോ. എന്നാലും, ഈ വിവേചനം നീതീകരിക്കത്തക്കതല്ലെന്നു പറയാതിരിക്കാനാവില്ല.

കര്‍ണാടകയില്‍ മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഢിയുടെ മകളുടെ വിവാഹത്തിനു 17 കോടി രൂപയുടെ സാരി, 90 കോടി രൂപയുടെ ആഭരണങ്ങള്‍ എന്നിങ്ങനെ വിവിധയിനങ്ങളിലായി 500 കോടി രൂപ ചെലവഴിക്കപ്പെട്ടുവെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം സാധാരണക്കാര്‍ മക്കളുടെ വിവാഹാവശ്യത്തിനു പരമാവധി രണ്ടുലക്ഷം രൂപ മാത്രമേ ചെലവാക്കാവൂ എന്നാണു കര്‍ശന നിര്‍ദേശം.

ആ പണം ബാങ്കില്‍നിന്നു കിട്ടാന്‍പോലും വിവാഹക്ഷണപത്രിക, വധൂവരന്മാരുടെ സമ്മതപത്രം, കാറ്ററിങ് സര്‍വീസുകാരുടെ ബില്ല്, വിവാഹം നടത്തിയ ഓഡിറ്റോറിയ ഉടമയുടെ ബില്ല്, വില്ലേജാഫിസറുടെ സാക്ഷ്യപത്രം...

ഇങ്ങനെ നിരവധി രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. ഈ സാഹസമെല്ലാം കഴിഞ്ഞ് എ.ടി.എമ്മിനു മുന്നില്‍ ക്യൂ നിന്ന അറുപത്തഞ്ചുകാരനാണ് തിരക്കില്‍പെട്ടു വീണ് ചവിട്ടേറ്റു മരിച്ചത്. ഉത്തര്‍പ്രദേശിലെ ദേവറിയയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മനു മുന്നിലാണു സംഭവം നടന്നത്.
ഇത്തരം ദുരന്തങ്ങളെല്ലാം ജനം സഹിക്കണമത്രേ. എന്തിനുവേണ്ടി. കള്ളപ്പണം കണ്ടുപിടിക്കാനുള്ള ശ്രമം വിജയിപ്പിക്കാന്‍ വേണ്ടി! തികച്ചും അനവധാനതയോടെ എടുത്ത അപക്വമായ തീരുമാനം വിജയിപ്പിക്കേണ്ടതും അതിനായി ദുരിതങ്ങള്‍ സഹിക്കേണ്ടതും രാജ്യത്തെ സാധാരണക്കാരാണ്!

500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഏറ്റവും ക്ലേശമനുഭവിക്കുന്നതു സഹകരണബാങ്കുകളുടെ സഹായംതേടുന്ന സാധാരണക്കാരാണ്. ഇവര്‍ അക്ഷരാര്‍ഥത്തില്‍ വെട്ടിലായിരിക്കുകയാണ്. 'സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ കള്ളപ്പണക്കാരുടെ താവളമാണെന്ന സംശയം'പ്രബലപ്പെട്ടതാണ് ഇത്തരമൊരു നീക്കത്തിനു കാരണമെന്നു കേന്ദ്രാഭിമുഖ്യമുള്ള ഒരു രാഷ്ട്രീയകക്ഷി പ്രസ്താവിച്ചിരിക്കുന്നു.
അങ്ങനെയെങ്കില്‍, ഔദ്യോഗികമായ ശക്തിയുപയോഗിച്ചു കള്ളപ്പണശക്തികളെ കണ്ടെത്തി, നിയമാനുസൃതമായ നടപടികളെടുക്കാന്‍ സത്വരം യത്‌നിക്കുകയാണു വേണ്ടത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഏതു പ്രതിയും നിരപരാധിയാണ്. ആ മഹദ്‌വാക്യം സഹകരണബാങ്കുകള്‍ക്കും ബാധകമാണ്, ആകണം.

'കേരളീയര്‍ ധൂര്‍ത്തരാണ്, ആഡംബരപ്രിയരാണ്' എന്നെല്ലാം ആരോപണമുന്നയിച്ച്, അവരെ 'ഒരു പാഠംപഠിപ്പിക്കാന്‍' ഒരുങ്ങി പുറപ്പെട്ടവരും ഇവിടെയുണ്ട്. ഇല്ലങ്ങളിലും മനകളിലും കോവിലകങ്ങളിലും സമാനമായ സവര്‍ണസമ്പന്നഗൃഹങ്ങളിലും അടിമപ്പണിയെടുത്തും പഴംകഞ്ഞികുടിച്ചും 'മരിച്ചുജീവിച്ച' തലമുറയുണ്ടായിരുന്നു ഇവിടെ. അതെല്ലാം ഇന്നു കേവലം ഓര്‍മകളായി.

കാര്‍ഷികപരിഷ്‌കരണ നിയമത്തിലെ വിപ്ലവാത്മകമായ നടപടികളുടെയും ഗള്‍ഫ് സമ്പദ്പ്രവാഹത്തിന്റെയും ഫലമായിട്ടാണ് ഈ നേട്ടമുണ്ടായത്. മരിച്ചുപോയ പ്രാകൃതവ്യവസ്ഥയെ പുനഃസ്ഥാപിക്കാന്‍ കൊതിക്കുന്നവരാണ്, കേരളീയരുടെ ആഡംബരപ്രിയവും ധൂര്‍ത്തുമോര്‍ത്തു വിലപിക്കുന്നത്.

പണ്ടൊരു വീട്ടമ്മ പറഞ്ഞുവത്രേ: 'രണ്ടുരൂപയുടെ മത്തിപോയാലും വേണ്ടില്ല, വീട്ടിലെ വളര്‍ത്തുനായയുടെ സ്വഭാവം മനസ്സിലായല്ലോ'യെന്ന്. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതുവഴി ഇത്തിരി സാമ്പത്തികമാന്ദ്യം അനുഭവിച്ചാലും ചില മാന്യന്മാരുടെ മനസ്സിലിരിപ്പു മനസ്സിലായല്ലോ. അതാണ് നോട്ട് അസാധുവാക്കിയതിലെ പ്ലസ്‌പോയന്റ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  32 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago