ലോധ കമ്മിറ്റി: ബി.സി.സി.ഐയുടെ പുനഃപരിശോധനാ ഹരജി തള്ളി
ന്യൂഡല്‍ഹി: ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന വിധിയില്‍ ബി.സി.സി.ഐ നല്കിയ പുനഃപരിശോധനാ ഹരജി സുപ്രിം കോടതി തള്ളി. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ ജൂലൈ 18നു പുറപ്പെടുവിച്ച ഉത്തരവില്‍ അപാകതകള്‍ ഇല്ലെന്നു ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എസ്.എ ബാബ്ഡെ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ബി.സി.സി.ഐ തലപ്പത്ത് രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ വരാന്‍ പാടില്ലെന്നും 70 വയസ്സു കഴിഞ്ഞവര്‍ക്ക് ബോര്‍ഡിന്റെ ഭരണ സംവിധാനത്തില്‍ പ്രാതിനിധ്യം നല്‍കരുതെന്നും അടക്കമുള്ള സുപ്രധാനമായ പല നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി മുന്നോട്ടുവച്ചത്. എന്നാല്‍ കമ്മിറ്റി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടള്ളതാണെന്നു ബി.സി.സി.ഐ ധരിപ്പിച്ചിരുന്നെങ്കിലും കോടതി അതെല്ലാം തള്ളിയിരുന്നു.
ബി.സി.സി.ഐയ്ക്കൊപ്പം വിവിധ സംസ്ഥാന അസോസിയേഷനുകളും പുനഃപരിശോധനാ ഹരജി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."