നാട് ക്ലീന്‍, മാലിന്യം ഇറക്കുമതി ചെയ്യാന്‍ സ്വീഡന്
ലണ്ടന്‍: നാട് ക്ലീനായതോടെ ഒരു രാജ്യം മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുവെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍, രാജ്യത്തെ റീസൈക്കിള്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ മാലിന്യങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് സ്വീഡന്.
സ്വീഡന് ഉല്പാദിപ്പിക്കുന്ന പകുതിയോളം വൈദ്യുതിയും പുനരുപയോഗിക്കാവുന്ന വസ്തുക്കളില്‍ നിന്നാണ്. ജൈവ ഇന്ധനത്തിന് ആദ്യമായി വലിയ നികുതി ചുമത്തിയ ലോകരാജ്യവും സ്വീഡന് തന്നെ. 1991ലായിരുന്നു അത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ കരുത്തിലാണ് സ്വീഡനിലെ റീസൈക്ളിങ് പ്ലാന്റുകള്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍തന്നെ കഴിഞ്ഞ വര്‍ഷം കുഴിച്ചിടേണ്ടി വന്നത് ഒരു ശതമാനം മാലിന്യം മാത്രം.
പ്രകൃതി സൗഹൃദമായി ജീവിക്കാന്‍ പഠിച്ച സ്വീഡന്ജനത മാലിന്യം പുറത്തേക്ക് വലിച്ചെറിയാറില്ല. ശൈത്യമകറ്റാന്‍ വീടുകളിലെ ഹീറ്റിങ് ശൃംഖലയായി ഉപയോഗിക്കുന്നതും മാലിന്യം കത്തിച്ചാണ്. മാലിന്യം എല്ലാവരും പുനരുപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് സ്വീഡന് ഊര്‍ജ ഉല്പാദനത്തിന് മാലിന്യം ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി നടത്താനാണ് ശ്രമം. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും മാലിന്യം കുഴിച്ചുമൂടുന്നത് ശിക്ഷാര്‍ഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."