തിരുവള്ളൂര്‍ സംഘര്‍ഷം: നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
വടകര: തിരുവള്ളൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര പൊലിസ് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ ആറു വീടുകള്‍ക്കും രണ്ടു കാറുകള്‍ക്കും നാശം സംഭവിച്ചിരുന്നു. അഞ്ചു പേര്‍ക്കു പരുക്കേറ്റു. രോഗിയെ കൊണ്ടുപോയ വാഹനത്തിനു സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ടാണ് അക്രമം.
തിരുവള്ളൂര്‍ ടൗണിനു സമീപം കോട്ടപ്പള്ളി റോഡിലെ കെ.ടി വിജയന്റെ വീടിനു നേരെയാണ് ആദ്യം അക്രമമുണ്ടായത്. ചിറമുക്കിനു സമീപത്തെ കല്യാണവീടിനു മുന്നിലെ ഗതാഗതക്കുരുക്ക് കാരണം രോഗിയുമായെത്തിയ വാഹനത്തിനു യഥാസമയം ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. രോഗി മരിക്കുകയും ചെയ്തു. റോഡില്‍ തടസം സൃഷ്ടിച്ച കാറിന്റെ ഉടമയായ വിജയന്റെ വീടിനുനേരെ ഒരു സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. വീട്ടുകാര്‍ക്കു പരുക്കേറ്റു.
ഇതിനു പ്രതികാരമായി കുനിവയലിലെ വെങ്ങിലോട്ട് താഴക്കുനി കുഞ്ഞമ്മദിന്റെ വീടും കാറും തകര്‍ക്കുകയായിരുന്നു. തൊട്ടടുത്തുള്ള താഴെ തോട്ടോളി കുഞ്ഞബ്ദുല്ലയുടെ വീടിനും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുല്ലഞ്ചേരി മജീദിന്റെ കാറിനു നേരെയും അക്രമമുണ്ടായി. സമീപത്തെ എടക്കുടി സലാം, എം.പി ഹസന്‍, തോട്ടോളി മീത്തല്‍ അമ്മദ് ഹാജി എന്നിവരുടെ വീടുകള്‍ക്കു നേരെയും അക്രമമുണ്ടായി. ജനല്‍ച്ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. അക്രമത്തെ സര്‍വകക്ഷി യോഗം അപലപിച്ചു. അക്രമമുണ്ടായ സ്ഥലങ്ങള്‍ സര്‍വകക്ഷി സംഘം സന്ദര്‍ശിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന്‍ അധ്യക്ഷനായി. ചുണ്ടയില്‍ മൊയ്തു ഹാജി, ശ്രീജിത്ത് എടത്തട്ട, എം.സി പ്രേമന്‍, ആര്‍.കെ മുഹമ്മദ്, എഫ്.എം മുനീര്‍, വി.കെ ബാലന്‍, കെ. ഗോപാലന്‍, കെ.കെ സുധി, സി.കെ നാണു, ചാലില്‍ രാമകൃഷ്ണന്‍, കെ.കെ ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."