HOME
DETAILS
MAL
കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: വ്യാഴാഴ്ച മേലങ്ങാടിയില്‍ പരിശോധന
backup
December 14 2016 | 04:12 AM
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പരിശോധനക്കായി വ്യാഴാഴ്ച മേലങ്ങാടിയില്‍ പരിശോധന നടത്തും. ഭൂമി സര്‍വേക്കായി താലൂക്ക് സംഘമെത്തുമെന്നാണ് മേഖലയിലെ 12 വീട്ടുകാര്‍ക്ക് രേഖാമൂലം കത്ത് ലഭിച്ചത്.
സ്ഥല സര്‍വേക്ക് സഹകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിമാനത്താവള സ്ഥലമേറ്റെടുപ്പിനെതിരെ പ്രധിഷേധം ശക്തമാവുന്നതിനിടെയാണ് മേലങ്ങാടിയില്‍ ഭൂമി സര്‍വേ പരിശോധന.
പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ തേടാതെയുളള സര്‍വേ നടപടിക്കെതിരേയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. വിമാനത്താവള വികസനത്തിന് കൃത്യമായി എത്ര ഭൂമി വേണമെന്ന് അധികൃതര്ക്കറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മന്ത്രി കെ.ടി ജലീല്‍ മൂന്നുമാസം മുന്‍പ് മലപ്പുറത്ത് വിളിച്ച് ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."