HOME
DETAILS

പ്രവാചക സ്മരണ പുതുക്കി നബിദിനാഘോഷം

  
backup
December 14 2016 | 04:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%a8-2

കണ്ണൂര്‍: കണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491ാം ജന്മദിനം നാടൊന്നാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മഹല്ല് കമ്മിറ്റികളുടെയും സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന റാലികളും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി. ആഘോഷപരിപാടികള്‍ ഈമാസം മുഴുവന്‍നീളും.
കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭയുടെ നബിദിന റാലി ഐ.ജി ദിനേന്ദ്ര കശ്യപ് ഉദ്ഘാടനം ചെയ്തു. ഡോ. പി.വി.എ റഹീം അധ്യക്ഷനായി. കൗണ്‍സിലര്‍ സി സമീര്‍, ഡപ്യൂട്ടി കലക്ടര്‍ ഒ മുഹമ്മദ് അസ്‌ലം, ടി.എ തങ്ങള്‍, കെ.പി ഇസ്മാഈല്‍ ഹാജി, കെ മൂസക്കുട്ടി, എസ്.ഐ കെ.ഒ പ്രദീപ് സംസാരിച്ചു. 20 മദ്‌റസകളില്‍ നിന്നുള്ള റാലികള്‍ക്ക് ഡി.ഐ.എസ് സ്‌കൂള്‍ അങ്കണത്തില്‍ സ്വീകരണം നല്‍കി.
മയ്യില്‍: കണ്ടക്കൈ മഹല്ല് കമ്മിറ്റിയുടെയും എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. അബ്ദുല്ലക്കുട്ടി ഹാജി പതാക ഉയര്‍ത്തി. ഷംഷാദ് ദാരിമി, പി.പി ബഷീര്‍, എന്‍. പി മിസ്ഹബ്, എന്‍.പി റസിന്‍ നേതൃത്വം നല്‍കി.
കമ്പില്‍: കമ്പില്‍, പന്ന്യങ്കണ്ടി, കുമ്മായക്കടവ്, പാട്ടയം മഹല്ലുകളുടെ നേതൃത്വത്തില്‍ സംയുക്ത നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. മദ്‌റസാ വിദ്യാര്‍ഥികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയില്‍ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി. അഷ്‌റഫ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. ഖാലിദ് ഹാജി അധ്യക്ഷനായി. ടി.സി അഷ്‌റഫ്, ഷംസുദീന്‍ ഫൈസി സംസാരിച്ചു. സഅദ് സഈദി, അബ്ദുല്ല ഫൈസി, മുസ്തഫ ഫൈസി, നസീര്‍ ദാരിമി, സലാം ഹാജി, മൊയ്തു ഹാജി നേതൃത്വം നല്‍കി.
എടക്കാട്: എടക്കാട് മണപ്പുറം പള്ളി, മുനീറുല്‍ ഇസ്‌ലാം മദ്‌റസാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. പി ഹമീദ്, എം മൊയ്തു ഹാജി, നസീര്‍ ഹാജി, ടി.സി ഷാഹുല്‍ ഹമീദ്, പി അബ്ദുല്‍മജീദ്, എം.പി ബഷീര്‍ ഹാജി, നാസര്‍ ബാഖവി, ജാഫര്‍ മൗലവി, സൈനുല്‍ ആബിദ് യമാനി, അലി മദനി, സി ഹനീഫ നേതൃത്വം നല്‍കി. മദ്‌റസാ ഫെസ്റ്റ് സയ്യിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷനായി.
ചാലാട്: ചാലാട് അഞ്ചുമന്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാം സഭ ജല്‍സെ മീലാദ് സമാപിച്ചു. വൈകുന്നേരം ഘോഷയാത്രയും പൊതുസമ്മേളനവും നടന്നു. വി.പി ഹാഷിം ഹാജിയുടെ അധ്യക്ഷതയില്‍ ഖത്തീബ് മുഹമ്മദ് മുനീര്‍ ഹുദവി ഉദ്ഘാടനം ചെയ്തു. ഹാഫിള് ഫൈസല്‍ മൗലവി, ടി.കെ മുഹമ്മദ് മൗലവി, പി.പി അബ്ദുല്‍ റാസിക്, എം.കെ അബ്ദുല്‍ ഷുക്കൂര്‍, ടി.പി ജലീല്‍ ഹാജി, ബി.കെ ഹാരിസ്, കെ ഉമ്മര്‍, വി.കെ സഹീദ്, സി.വി അനസ്, ഇര്‍ഷാദ്. സി.എച്ച് റഷീദ് മൗലവി സംസാരിച്ചു.
കോയ്യോട്: മദ്‌റസത്തുല്‍ ബദ്‌രിയ്യ കോയ്യോട് ജുമുഅത്ത് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം നടന്നു. നബിദിന റാലിയില്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ അണിനിരന്നു.
സമ്മേളനം ഹാഫിള് അബ്ദുറഊഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍ ശുക്കൂര്‍ ഹാജി അധ്യക്ഷനായി. ആബിദ് ഹുദവി തച്ചണ്ണ മുഖ്യ പ്രഭാഷണം നടത്തി. ഇസ്സുദ്ദീന്‍ മൗലവി പൊതുവാച്ചേരി, കെ.എം ഷാഹുല്‍ ഹമീദ്, ഇ.സി അബ്ദുല്ല മൗലവി, കെ.സി യൂസുഫ് ഹാജി, എം സി മൂസ ഹാജി, സുലൈമാന്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, റിയാസ്, ശിഹാബ്, പി അബ്ദുറഹിമാന്‍, ഇ.കെ അബ്ദുല്ല ഹാജി, എ.പി ബഷീര്‍ സംസാരിച്ചു.
കമ്പില്‍: മാണിയൂര്‍ പാറാല്‍ ശംസുല്‍ ഉലമ മെമ്മോറിയല്‍ ബുസ്താനുല്‍ ഉലൂം അറബിക് കോളജ് വിദ്യാര്‍ഥി സംഘടനയായ സബാഹിന്റെ ആഭിമുഖ്യത്തില്‍ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. പൊതുസമ്മേളനം സയ്യിദ് അലി ഹാഷിം നദ്‌വി ബാഅലവി ഉദ്ഘാടനം ചെയ്തു.
കോളജ് ആക്ടിങ് പ്രിന്‍സിപ്പല്‍ അബ്ദുശുക്കൂര്‍ ഹുദവി അധ്യക്ഷനായി. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. 17 മുതല്‍ 21 വരെ കോളജ് കാമ്പസില്‍ അരങ്ങേറുന്ന കലാ മത്സരം സ്‌കില്‍ വാര്‍'16 ലോഗോ പ്രകാശനം സയ്യിദ് അലി ഹാഷിം തങ്ങള്‍ ലീഡര്‍മാരായ സയ്യിദ് റിഷാദ്, പി.കെ സഅദ് എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. മാഗസിന്‍ എസ്.ആര്‍.ഡി.ബി ചെയര്‍മാന്‍ ഉബൈദിന് നല്‍കി മഹല്ല് ഖത്തീബ് ശംസുദ്ധീന്‍ ഫൈസി പ്രകാശനം ചെയ്തു. അബ്ദുല്‍ ഫത്താഹ് ദാരിമി, ഖാദര്‍ കുട്ടി, സി.കെ അബ്ദുറഹിമാന്‍ ഹാജി, കെ.പി മേമി, സി.പി മൊയ്ദീന്‍ ഹാജി, ഷരീഫ് ബാഖവി, ജംഷീദ് ബാഖവി, സെയ്ത് മുഹമ്മദ് ഫൈസി, നൂറുദ്ദീന്‍ ഹുദവി, സല്‍മാന്‍ ഹുദവി, മുര്‍ഷിദ് ദാരിമി, ഹസീബ് ഹുദവി, അബ്ദുറഹിമാന്‍ ഹുദവി, നസീര്‍ ദാരിമി, ഹാഫിള് അബ്ദുല്ല ഫൈസി, സഈദ് ഹാജി, മൊയ്തു ഹാജി, എല്‍ അഷ്‌റഫ് സംബന്ധിച്ചു.
പാമ്പുരുത്തി: പാമ്പുരുത്തി തഅ്‌ലീമുല്‍ ഇസ്‌ലാം മദ്‌റസ എസ്.കെ.എസ്.ബി.വിയുടെ ആഭിമുഖ്യത്തില്‍ പാമ്പുരുത്തിയില്‍ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു. എം മമ്മു മാസ്റ്റര്‍ പതാക ഉയര്‍ത്തി. റഫീഖ് ദാരിമി ചാലിയം, മഹ്മൂദ് ദാരിമി, എം ഹനീഫ ഫൈസി, എം അബ്ദുല്‍ അസീസ്, എം ആദം ഹാജി നേതൃത്വം നല്‍കി. കുട്ടികളുടെ കലാപരിപാടികള്‍ ശനിയാഴ്ച നടക്കും.
കടാങ്കോട്: കടാങ്കോട് കുന്നത്ത് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെയും നൂറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയുടെയും ആഭിമുഖ്യത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. മുതവല്ലി കുട്ട്യാലി സാഹിബ് പതാക ഉയര്‍ത്തി. ഹസ്‌നവി റഫീഖ് ഹുദവി കുറ്റിയാട്ടൂര്‍ സമസ്തയുടെ പതാക പ്രസിഡന്റ് വി.പി മുഹമ്മദ് കുട്ടി ഹാജിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മൗലവി വാവൂര്‍ മഖാം സിയാറത്തിന് നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍, സാവാന്‍ ഹാജി, ഷബീര്‍ മൗലവി, ജവാദ് വാഫി, സായിദ് ഹുദവി, അബ്ദുല്ല മൗലവി പങ്കെടുത്തു.
കണ്ണപുരം: കെ.കണ്ണപുരം ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ നബിദിന സന്ദേശ റാലി നടത്തി. പി.കെ.പി മുഹമ്മദ് അസ്‌ലം പതാക ഉയര്‍ത്തി.ബഷീര്‍ നിസാമി, എം മഹ്മൂദ്, കെ.പി ഹക്കീം ഹാജി, കെ.പി ഷാദുലി ഹാജി, പി.കെ.കെ അഷ്‌റഫ്, കെ.ടി മഹ്മൂദ് നേതൃത്വം നല്‍കി.
അഞ്ചരക്കണ്ടി: വെണ്‍മണല്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷം മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സിദീഖ് ഫൈസി അധ്യക്ഷനായി. ഗഫൂര്‍ ബാഖവി, വി.പി ലത്തീഫ്, അബ്ദുല്‍ ലത്തീഫ്, കെ.കെ ഷഫീഖ്, അബ്ദുല്ലക്കുട്ടി ഹാജി, കെ.പി ഷറഫുദ്ദീന്‍ സംസാരിച്ചു. ചാലിപ്പറമ്പ് റിഫായി മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടികള്‍ അബ്ദുറഹിമാന്‍ കല്ലായി ഉദ്ഘാടനം ചെയ്തു ഹുസൈന്‍ ഹാജി അധ്യക്ഷനായി. ഹുസൈന്‍, സലാം ബാഖവി, സാലിമുദിന്‍ റിഫായി തങ്ങള്‍, സിറാജുദിന്‍ സംസാരിച്ചു. പാളയം ഹിദായത്തുസിബിയാന്‍ മദ്‌റസയില്‍ ഖത്തീബ് നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു. എം.ടി കുഞ്ഞു അധ്യക്ഷനായി. റിയാസ് ഫൈസി, മുഹമ്മദ് മസ്‌ലിയാര്‍, ഡോ. മൊയിസുദീന്‍, അബ്ദുല്‍ ഖാദര്‍, കെ.സി അബ്ദുറഹിമാന്‍ സംസാരിച്ചു.
വേങ്ങാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം മുസ്തഫ ഹൈത്തമി ഉദ്ഘാടനം ചെയ്തു. സി.വി അബൂബക്കര്‍ ഹാജി അധ്യക്ഷനായി.
മാമ്പ മഹല്ല് കമ്മിറ്റിയുടെ ആഘോഷപരിപാടികള്‍ സൈതലബി വഹബി ഉദ്ഘാടനം ചെയ്തു. വി.എം അബ്ദുല്‍ അസീസ് ഹാജി അധ്യക്ഷനായി. തട്ടാരി മഹല്ല് കമ്മിറ്റിയുടെ നബിദിനാഘോഷം കെ.പി കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ഒ.വി മുനീര്‍ അധ്യക്ഷനായി.
കണയന്നൂര്‍ ശറഫുല്‍ ഇസ്‌ലാം സഭയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് സി.കെ സുബൈര്‍ ഹാജി പതാക ഉയര്‍ത്തി. സമാപന സമ്മേളനം മുഹമ്മദ് ഇല്യാസ് ഫൈസി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഡോ. എം മുഹമ്മദലി സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാഷ് അവാര്‍ഡ് ടി.വി അഷ്‌റഫ്, സി.എച്ച് മുസ്തഫ ഹാജി എന്നിവര്‍ വിതരണം ചെയ്തു. എ.പി ബഷീര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയതു. ട്രോഫികള്‍ ടി.വി ഇസ്മാഈല്‍ ഹാജി വിതരണം ചെയ്തു. സി.പി ഫൈസാദ്, ടി.എം ഹാരിസ്, വി.എം ഇബ്രാഹിം ഹാജി, ജാഫര്‍ ഫൈസി, അബ്ദുല്‍ സലാം മൗലവി, ഉമര്‍ മൗലവി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago