വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുമായ് മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
മടിക്കൈ: ആവശ്യമായ പഠന സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സൗകര്യമൊരുക്കി മടിക്കൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. മേശയും കസേരയുമുള്പ്പടെയുള്ള പഠനോപകരണങ്ങള്‍ നല്‍കിയും, വൈദ്യുതി ഇല്ലാത്ത വീടുകളില്‍ വൈദ്യതി എത്തിക്കാനുള്ള സൗകര്യം ഒരുക്കിയും മാതൃകയായിരിക്കുകയാണ് ഈ സ്കൂള്‍. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സ്കൂളിലെ 16 കുട്ടികള്‍ക്കാണ് ഈ പദ്ധതി ഏറേ ആശ്വാസമാവുന്നത്.
'കുട്ടിയെ അറിയാന്‍' എന്ന പേരില്‍ നടത്തിയ ഓരോ വിദ്യാര്‍ഥിയുടെയും ഗൃഹസന്ദര്ശിച്ചതിന്റെ ഫലമായാണ് ഒന്‍പത്, പത്ത് ക്ലാസുകളിലെ 16 കുട്ടികളുടെ വീടുകളില്‍ അവര്‍ക്കിരുന്ന് പഠിക്കാന്‍ ആവശ്യമായ മേശയും കസേരയും ഇല്ല എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
തുടര്‍ന്ന് അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളെയും കണ്ട് ഇതിനാവശ്യമായ തുക കണ്ടെത്തിയത്. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്് സി പ്രഭാകരന് പദ്ധതി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഒ കുഞ്ഞികൃഷ്ണന് അധ്യക്ഷനായി. പത്താം ക്ലാസിലെ അര്‍ച്ചനയ്ക്ക് സ്കൂളിലെ ജീവനക്കാര്‍ സ്വരൂപിച്ച് നല്കിയ തുക വാര്‍ഡ് കൗണ്‍സിലര്‍ സി ഇന്ദിര കൈമാറി. പ്രധാനധ്യാപകന് ടി.വി രാഘവന്, ടി രാജന്, കെ നാരായണന്, പി അശോകന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."