തൊണ്ണൂറിന്റെ നിറവില്‍ മുതുതല എ.യു.പി സ്‌കൂള്‍
പട്ടാമ്പി: മുതുതല എ.യു.പി സ്‌കൂള്‍ 90ാം വയസ്സിലേക്ക് പ്രവേശിക്കുന്നു. എല്ലാ ദിവസവും പ്രഭാതഭക്ഷണം നല്‍കുന്ന സംസ്ഥാനത്തെ ഏക എയ്ഡഡ് യു.പി സ്‌കൂള്‍ കൂടിയാണ് ഇത്. 1920ല്‍ പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് 1927ലാണ് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നത്.
ഈക്കാട്ട്മന പരമേശ്വരന്‍ നമ്പൂതിരിപ്പാടാണ് സ്ഥാപകന്‍ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകള്‍, സ്‌കൗട്ട്, അബാക്കസ്, കലകള്‍ എന്നിവയ്ക്ക് പ്രത്യേക പരിശീലനം, ജൈവകൃഷി, ഇ-ലൈബ്രറി, എല്ലാ കുട്ടികള്‍ക്കും കംപ്യൂട്ടര്‍ പരിശീലനം, വാഹനസൗകര്യം, സ്‌കൂള്‍ റേഡിയോ, അച്ചടിപത്രം തുടങ്ങിയവ വിദ്യാലയത്തിലുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യാക്തമാക്കി. വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഉണര്‍വ് എന്ന പേരില്‍ പ്രത്യേക പരിശീലന പരിപാടി നടപ്പാക്കി വരുന്നുണ്ടെന്ന് പ്രധാനധ്യാപിക ഉഷ പറഞ്ഞു. ശീതീകരിച്ച കംപ്യൂട്ടര്‍ ലാബ്, ഡിജിറ്റല്‍ ക്ലാസ് മുറികള്‍, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി തുടങ്ങിയവ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ എട്ടിന് മാനേജന്‍ സുഭദ്ര അന്തര്‍ജനം നിര്‍വഹിക്കും. 24 ക്ലാസ് മുറികളോടെയുള്ള കെട്ടിടത്തിന്റെ നിര്‍മാണം മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രധാനാധ്യാപിക പി.എം ഉഷ, പി.ടി.എ പ്രസിഡന്റ് വി. രജീഷ്, മാനേജ്‌മെന്റ് പ്രതിനിധി സതീഷ്‌കുമാര്‍, ഇ.എം ശ്രീകുമാര്‍, എം.കെ രാജേന്ദ്രന്‍, സി.എസ് ശ്രീഹരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."