HOME
DETAILS

പ്രവാചക പ്രകീര്‍ത്തനങ്ങളോടെ നബിദിനാഘോഷം

  
backup
December 14 2016 | 05:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d-3

തൃശൂര്‍: പുണ്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ നബി(സ്വ)യുടെ 1491-ാംജന്മദിനം ജില്ലയില്‍ സമുചിതമായി ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിലെ പുണ്യജന്മത്തിന്റെ സ്മരണ പുതുക്കി പ്രഭാതത്തിന് മുമ്പുതന്നെ പള്ളികളില്‍ പ്രവാചക പ്രകീര്‍ത്തന സദസുകള്‍ അരങ്ങേറി. പ്രവാചകാനുരാഗത്തില്‍ നാടാകെ പ്രവാചക സ്‌നേഹികള്‍ ഒത്തുചേര്‍ന്നു. ജില്ലയിലെ സമസ്തയുടെ മഹല്ലുകമ്മിറ്റികളുടെയും മദ്‌റസകളുടെയും നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും ഘോഷയാത്രയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
പുലര്‍ച്ചെ നാലുമണിയോടെ പള്ളികളില്‍ നടന്ന മൗലിദ് പാരായണത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നു. തുടര്‍ന്ന് രാവിലെ മദ്‌റസകള്‍ കേന്ദ്രീകരിച്ച് മീലാദ് സന്ദേശ റാലികള്‍ നടന്നു. ശേഷം മദ്‌റസകളിലും മൗലിദ് പാരായണവും പ്രവാചക പ്രകീര്‍ത്തന സദസുകളും മധുര പലഹാരവും ഭക്ഷണ വിതരണവും നടന്നു.
വടക്കാഞ്ചേരി: മങ്കര മഹല്ല് കമ്മിറ്റിയുടേയും ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയുടേയും നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷം ഏറെ വര്‍ണാഭമായി. മഹല്ല് പ്രസിഡന്റ് എം.കെ അബ്ദുള്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. റാലിക്ക് ഖത്തീബ് യൂസഫ് ഫൈസി, സെക്രട്ടറി എസ്.കെ മുഹമ്മദ്, ഖാലിദ്, കളത്തില്‍ ബഷീര്‍ നേതൃത്വം നല്‍കി. കരുതക്കാട് നൂറുല്‍ ഹുദാ മദ്രസയില്‍ കളപറമ്പില്‍ ഹൈദ്രു പതാക ഉയര്‍ത്തി. പി.എം മുഹമ്മദ് കുട്ടി, ടി.എച്ച് മുഹമ്മദ് ഷെഫീഖ്, ഖത്തീബ് അബൂബക്കര്‍ സിദ്ദീഖ് ദാരിമി, മൂസല്‍ ഫൈസി, കെ.എം മൊയ്തീന്‍ കുട്ടി നേതൃത്വം നല്‍കി. കാഞ്ഞിരക്കോട് ജുമാ മസ്ജിദില്‍ പാറയ്ക്കല്‍ ജമാലുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തി. തൃക്കണപതിയാരത്ത് സെയ്തലവി സഖാഫിയും, മാരാത്ത് കുന്ന് കെ.കെ. സെയ്തലവിയും പതാക ഉയര്‍ത്തി. ഓട്ടുപാറ തന്‍വീറുല്‍ ഇസ്്‌ലാം ജുമാ മസ്ജിദില്‍ മഹല്ല് പ്രസിഡന്റ് കെ.കെ സെയ്താലി ഹാജി പതാക ഉയര്‍ത്തി. റാലിക്ക് കെ.എ മുഹമ്മദ് ഹാജി, പി.എസ് അബ്ദുള്‍ സലാം, കെ.എ മൊയ്തു ഹാജി, കെ.കെ റഷീദ്, സുലൈമാന്‍ ഹാജി, എ.എസ് ഹംസ, എ.എസ് കുഞ്ഞുമുഹമ്മദ്, ഷഹീദ് റഹ്മാന്‍ നേതൃത്വം നല്‍കി.
തലശ്ശേരി ചുങ്കത്ത് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പതാക ഉയര്‍ത്തി. മേലേ തലശ്ശേരിയില്‍ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, സെക്രട്ടറി കെ.ബി അഷറഫ്, തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു പതാക ഉയര്‍ത്തിയത്. കാഞ്ഞിരക്കോട് നൂറുല്‍ ഇസ്്‌ലാം മദ്രസയില്‍ മഹല്ല് പ്രസിഡന്റ് ജമാലുദ്ദീന്‍ പതാക ഉയര്‍ത്തി. മുള്ളൂര്‍ക്കര കണ്ണംപാറ നൂറുല്‍ ഹുദാ മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ ഏറെ വര്‍ണാഭമായി മുഹമ്മദ് നബി (സ) കുടുംബ നീതിയുടെ പ്രകാശം എന്ന പ്രമേയത്തില്‍ സമസ്ത കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന നബിദിന കാംപയിന്റെ ഭാഗമായിട്ടായിരുന്നു നബിദിന പരിപാടികള്‍. മൗലിദ് പാരായണം, ഘോഷയാത്ര അന്നദാനം, മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. സ്വദര്‍ മുഅല്ലിം കെ.എ ഹംസക്കുട്ടി മൗലവി, പി.എം മരയ്ക്കാര്‍, കെ.എം ഹംസ, കെ.എം ഷംസുദ്ദീന്‍, കെ.എസ് അലി, കെ.എം അബൂബക്കര്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. ചെമ്പോട് ജുമാ മസ്ജിദില്‍ അബ്ദുള്‍ ജബ്ബാര്‍ അഷ്‌റഫി പൊന്നാനിയുടെ നേതൃത്വത്തിലായിരുന്നു നബിദിനാഘോഷം മദ്രസ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ എക്‌സിബിഷന്‍, യുവജനങ്ങളുടെ നേതൃത്വത്തില്‍ ഇരുചക്ര വാഹന റാലി എന്നിവയും ഉണ്ടായി. ചെറുതുരുത്തി പൈങ്കുളം ഒന്നാം മൈല്‍സ് നുസ്രത്തുല്‍ ഇസ്ലാം മസ്ജിദ് മദ്രസയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് കെ.എ ഷെരിഫുദ്ദീന്‍ പതാക ഉയര്‍ത്തി. ചെറുതുരുത്തി ടൗണ്‍ പള്ളിയില്‍ സെയ്തലവി ഹാജിയുടെ നേതൃത്വത്തിലായിരുന്നു പതാക ഉയര്‍ത്തല്‍.
എരുമപ്പെട്ടി: എരുമപ്പെട്ടി മുഹയുദ്ദീന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടേയും മദ്രസത്ത് നൂറാനിയയുടേയും സംയുക്താഭിമുഖ്യത്തില്‍ നബിദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ മൗലിദ് പാരായണവും ദുആ സമ്മേളനവും നടന്നു. മദ്രസ സദര്‍ മുഹമ്മദ് ബാഖവി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് മദ്രസയില്‍ നടന്ന ചടങ്ങില്‍ മഹല്ല് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് ഹാജി പതാക ഉയര്‍ത്തി. ഇതിന് ശേഷം നടന്ന നബിദിന റാലിക്ക് മഹല്ല് ഖത്തീബ് ബഷീര്‍ സഖാഫി, ഭാരവാഹികളായ പി.എച്ച്.അബ്ദുള്‍ റസാഖ് ഹാജി, അബ്ബാസ് കാരേങ്ങല്‍. കെ.കെ. അബ്ദുള്‍ മജീദ്, എം.എം.നിഷാദ്, എം.വൈ. ഷെരീഫ്, എ.യു.റസാഖ് എന്നിവര്‍ നേതൃത്വം നല്‍കി.
കടങ്ങോട്, വെള്ളറക്കാട്, പന്നിത്തടം മേഖലയില്‍ നബിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു എയ്യാല്‍ മഹല്ല് കമ്മറ്റിയുടേയും ജന്നത്തുല്‍ഉലൂം മദ്രസ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ നബിദിന ആഘോഷം സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് കെ.എം.സൈതുണ്ണി പതാക ഉയര്‍ത്തി. തുടര്‍ന്ന് നബിദിന റാലിയും ബൈക്ക് റാലിയും ,ഭക്ഷണ വിതരണവും നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനത്തില്‍ മഹല്ല് ഖത്തീബ് ഉസ്താദ് എം.എന്‍.കെ. മൗലവി നബിദിന സന്ദേശം നല്‍കി. കെ.എം.മുഹമ്മദ്, ഒ.എ.സൈതലവി മുസ്ലിയാര്‍, ജഅഫര്‍ അസ്ലമി, പി.എം ഷിയാസ്, ഫള്‌ലുല്‍ ഖാഹിര്‍ മദനി, യു.എ. മുഹമ്മദ് മൗലവി, പി.കെ.മുഹമ്മദ് മൗലവി, കെ.എ.ഷരീഫ് സംസാരിച്ചു. തുടര്‍ന്ന് മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. ഒഎസ്.ഹാരിസ് സമ്മാനദാനം നിര്‍വ്വഹിച്ചു. ചിറമനേങ്ങാട് ലക്ഷം വീട് നൂറുല്‍ഹുദ ജുമാമസ്ജിദ് ഇഹ്‌യാവുല്‍ഇസ്ലാം മദ്രസ കമ്മിറ്റിയും സംഘടിപ്പിച്ച നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് എം.കെ.ഹംസ, റംഷാദ് മാളിയേക്കല്‍, മജീദ്‌റഹ്മാന്‍ നേതൃത്വം നല്‍കി.
വെള്ളത്തേരി നൂറുല്‍ഹുദ മദ്രസ നബിദിന ഘോഷയാത്രക്ക് മഹല്ല് പ്രസിഡന്റ് കെ.എ സിദ്ധി ഹാജി, മഹല്ല് ഖത്തീബ് അബ്ദുള്‍ ലത്തീഫ് ബാഖവി, സെക്രട്ടറി പി.കെ. സിദ്ധിഖ്, എ .എ .മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കടങ്ങോട് പള്ളിമേപ്പുറം മമ്പഉല്‍ ഉലും മദ്രസയില്‍ പ്രസിഡന്റ് കെ.കെ സെയ്താലി ഹാജി പതാക ഉയര്‍ത്തി .മഹല്ല് ഖത്തീബ് ഷറഫുദ്ദീന്‍ ഹസനി ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന റാലിക്ക് മഹല്ല് പ്രസിഡന്റ് എം.കെ അലവി മാസ്റ്റര്‍, മഹല്ല് സെക്രട്ടറി എ.എച്ച് നസീം, മദ്രസ സദര്‍ മുഹല്ലിം നിഷാദ് ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കടങ്ങോട് സ്വാമിപ്പടി മുനുറുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദ് അന്‍സാരി പതാക ഉയര്‍ത്തി. മഹല്ല് പ്രസിഡന്റ് പി.വി.ഉണ്ണി, സെക്രട്ടറി പി.എം.സുനീര്‍, മുഹീദ് മദനി നേതൃത്വം നല്‍കി.
കടങ്ങോട് മുക്കിലപ്പീടിക ഫിദായത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തചന്റ നബിദിന റാലി സംഘടിപ്പിച്ചു. മഹല്ല് ട്രഷറര്‍ സി.പി.സലാം പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അലി ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം വഹിച്ചു.മഹല്ല് പ്രസിഡന്റ് കെ.എസ് സലാം, സെക്രട്ടറി സി.എം അബ്ദുള്‍ നാസര്‍, വൈസ് പ്രസിഡന്റ് എം.വി ഫാറൂഖ്, ടി.എച്ച്. ബഷീര്‍ നേതൃത്വം നല്‍കി.
കടങ്ങോട് കിഴക്കുമുറി മുഹയുദ്ധീന്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് കെ.കെ. അബ്ദുള്‍ റഹ്മാന്‍ പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് അലി മദനി, സെക്രട്ടറി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. മദ്രസ വിദ്യാര്‍ഥികളുട നേതൃത്വത്തില്‍ കലാ പരിപാടികള്‍ നടന്നു.
പന്നിത്തടം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വല്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മഹല്ല് പ്രസിഡന്റ് സിലം ഹസന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സ്‌നേഹയാത്രയ്ക്ക് ഖത്തീബ് അശ്‌റഫ് ബാഖവി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, മുഹമ്മദലി ലത്വീഫി, പിഐകെ മൗലവി, എം.എച്ച്.ഹമീദ്, ഹമീദ് കാരേങ്ങല്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന മീലാദ് സ്‌നേഹ സംഗമവും മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
കൊടുങ്ങല്ലൂര്‍: ചേരമാന്‍ ജുമാ മസ്ജിദില്‍ മഹല്ല് പ്രസിഡന്റ് ഡോ: പി.എ മുഹമ്മദ് സഈദ് പതാകയുയര്‍ത്തി. ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസിമി നബിദിന സന്ദേശം നല്‍കി. മഹല്ല് സെക്രട്ടറി എസ്.എ അബ്ദുള്‍ ഖയ്യും ,വൈസ് പ്രസിഡന്റ് യു.എ സെയ്തുമുഹമ്മദ് ,അഡ്മിനിസ്‌ട്രേറ്റര്‍ ഇ.ബി ഫൈസല്‍ റാലിക്ക് നേതൃത്വം നല്‍കി.ചേരമാന്‍ ജുമാ മസ്ജിദിന് കീഴിലുള്ള വിവിധ മദ്രസ്സകള്‍ കേന്ദ്രീകരിച്ച്മൗലീദ്, കലാപരിപാടികള്‍, അന്നദാനം നടന്നു. കോതപറമ്പ് നൂറുല്‍ ഹുദാ മദ്രസയില്‍ ഘോഷയാത്ര ,മൗലീദ് ,ഭക്ഷണ വിതരണം നടന്നു. മഹല്ല് പ്രസിഡന്റ് സലാഹുദ്ദീന്‍ തേപറമ്പില്‍ പതാകയുയര്‍ത്തി മഹല്ല് ഖത്തീബ് അബ്ദുള്ള ഫൈസി സന്ദേശം നല്‍കി. അഷ്‌റഫ് ഫൈസി പൂക്കോട്ടൂര്‍, അഷ്‌റഫ് പറമ്പത്ത്കണ്ടി, കെ.എം റാഫി, യു.എ സത്താര്‍, സെയ്തു ഹാജി, വി.കെ നാസര്‍ , റാഷിദ് ,കെ എ ആഷിക് നേതൃത്വം നല്‍കി. പുല്ലൂറ്റ് മഞ്ഞന മഹല്ല് കമ്മറ്റി നബിദിനാഘോഷം മഹല്ല് വൈസ് പ്രസിഡന്റ് കെ.കെ അബ്ദുള്‍ കരിം പതാകയുയര്‍ത്തി. തുടര്‍ന്ന് ഘോഷയാത്ര, മൗലീദ് ,കലാവിരുന്ന്, അന്നദാനം നടന്നു. മഹല്ല് പ്രസിഡന്റ് എം.കെ മാലിക്, ഖത്തീബ് അബ്ദുള്ള ഹസനി, പി .എ വാഹിദ് , അഷ്‌റഫ് പാറയില്‍, എന്‍.എം ഹമീദ് ,സി.എ അബൂബക്കര്‍, മുഹമ്മദ് ഹഫ്‌നാസ് നേതൃത്വം നല്‍കി.
ഗുരുവായൂര്‍ : ചൊവ്വല്ലൂര്‍ മുസ്ലിം ജുമാമത്ത് മഹല്ലില്‍ രാവിലെ മൗലീദ് പാരായണ സംഗമത്തിന് മഹല്ല് ഖത്തീബ് സ്വഫ്‌വാന്‍ റഹ്മാനി നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് കെ.വി.അബ്ദുള്‍ മജീദ് ഹാജി പതാക ഉയര്‍ത്തി. മഹല്ലിനു കീഴിലെ 5 മദ്രസകളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഘോഷയാത്ര സംഘടിപ്പിച്ചു. റാലിക്ക് കെ.യു. അബ്ദുള്‍ മജീദ് ഹാജി, കെ.എച്ച്. ഇഖ്ബാല്‍, എന്‍.എം. മുത്തു,ആര്‍.എ. മുഹമ്മദ് കുട്ടി, എന്‍.എം. മുഹമ്മദ്ഖാസിം നേതൃത്വം നല്‍കി.
കാരക്കാട് ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ ജനറല്‍ സെക്രട്ടറി കെ.വി. മുഹമ്മദുകുട്ടി പതാക ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ നബിദിന റാലിയും കലാപരിപാടികള്‍ നടന്നു. ദുആക്ക് മഹല്ല്ഖത്തീബ് ഉമ്മര്‍ ഫൈസി, വെണ്‍മേനാട് സലാഹുദ്ദില്‍ മുസല്യാര്‍, എം.കെ. മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് അഹമ്മദ്കുട്ടി, എം.എം. ജവഹര്‍, ഷിഹാബ്, യൂസഫ്, ഷെബീര്‍, സുബൈര്‍,ജബീര്‍, നേതൃത്വം നല്‍കി. തൈക്കാട് മഹല്ല് ജമാഅത്ത് മഹല്ലിലെ നാല് മദ്‌റസകളിലേയും നബിദിന സമ്മേളനം മഹല്ല് ഖത്തീബ് തുസ്മഊല്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് കെ.എ. മൊയ്തുണ്ണി ഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി പി.കെ. ജമാലുദ്ദീന്‍ ഹാജി,വൈസ്പ്രസിഡന്റ് എന്‍.കെ.ഉമ്മര്‍ഹാജിയും,ട്രഷറര്‍ റഷീദ് കുന്നിലും,സെക്രട്ടറി ആര്‍.എം. റാഫി സംസാരിച്ചു.
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്ലാം മദ്രസ നബിദിന സമ്മേളനം ഷഫീഖ് ഫൈസി കായംകുളം ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷനായി. അഞ്ചങ്ങാടി മഹല്ല് പ്രസിഡന്റ് പി.സി കോയ മോന്‍ഹാജി, കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ്, വാര്‍ഡ് മെമ്പര്‍ പി.കെ ബഷീര്‍, ടി.മൂസക്കുട്ടി ഹാജി, പി. ഹസൈനാര്‍ ഹാജി സംസാരിച്ചു. മദ്രസ പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പി. ബീരാന്‍ സ്വാഗതവും സെക്രട്ടറി എ.എച്ച്.സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.
ബ്ലാങ്ങാട് കാട്ടില്‍ മസ്ജിദ് നബിദിന പൊതു സമ്മേളനം ഖത്തീബ് എം മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.വി അലി ഹാജി അധ്യക്ഷനായി. സി.എം ഹസന്‍കോയ ഹാജി, ടി.എം ഖാലിദ,് വി.കെ കുഞ്ഞുട്ടി, പി. വി ബക്കര്‍ ഹാജി, റാഫി വലിയകത്ത്, സദര്‍ മുഅല്ലിം എം.കെ മുഹമ്മദ് അഷറഫ് സഖാഫി , ഷാഫി അഹ്‌സനി, അസീസ് ഫാളിലി, ഹനീഫ അഹ്‌സനി, ടി.ഐ ഷഹിന്‍, വി.കെ യൂസഫ്, ഇബ്രാഹീം ഹാജി, കെ.വി ഷാഹു, അലി ചോപ്പന്‍, സംസാരിച്ചു.
കടപ്പുറം: തൊട്ടാപ്പ് ബദരിയ്യ മദ്രസ സംഘടിപ്പിച്ച നബിദിനാഘോഷത്തില്‍ ബദര്‍ പള്ളി വൈസ് പ്രസിഡന്റ് വാര്‍ണാട്ട് മുഹമ്മദുണ്ണി പതാക ഉയര്‍ത്തി. പ്രാര്‍ത്ഥനക്ക് ബദരിയ്യ ജുമാ മസ്ജിദ് ഖത്തീബ് അബു ത്വാഹിര്‍ അഹ്‌സനി നേതൃത്വം നല്‍കി. നബിദിന ഘോഷയാത്രക്ക് സലീം തൊട്ടാപ്പ്, റഷീദ് നാലകത്ത്, കെ.വി ഷാജി നേതൃത്വം നല്‍കി. അടിതിരുത്തി തഫ്ഹീമുല്‍ അനാം മദ്രസയില്‍ കഴിഞ്ഞ വര്‍ഷം ഒന്ന് മുതല്‍ പ്ലസ്റ്റൂ ക്ലാസ് വരേ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യഥികളെ മിക്‌സ് ഗ്രൂപ്പ് ആദരിച്ചു. ഷഫീര്‍ തെക്കന്‍, ഫൈസല്‍ മുനക്കല്‍, അബ്ദുല്‍ റഹീം, അന്‍സാര്‍ ഉബൈദ് , മുഹമ്മദ് അലി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സക്കീര്‍ അറക്കന്‍ , സൈഫുദ്ധീന്‍, നൗഷാദ്, ബൈജു, ഷൈജു, മുന്‍സിന്‍ (മുത്തു) അറക്കല്‍, ഫാറൂഖ്, അഷറഫ് നേത്രത്വം നല്‍കി.കറുകമാട് നുസ്‌റത്തുല്‍ ഇസ്ലാം മദ്രസ നബിദിന റാലിയില്‍ മഹല്ല് പ്രസിഡന്റ് വി ഉസ്മാന്‍ ഹാജി പതാക ഉയര്‍ത്തി. സെക്രട്ടറി എ.നൗഷാദ്, തൈവളപ്പില്‍ ഇബ്രാഹിം, ഖത്തീബ് ഹംസ അഷ്‌റഫി, സദര്‍ മുഅല്ലിം കെ.ഉസ്മാന്‍ ഫൈസി, അധ്യാപകരായ കെ.മുഹമ്മദലി, സി.അബു, ഹസ്സന്‍ മുസ്ല്യാര്‍, അമീര്‍ വാഫി നേതൃത്വം നല്‍കി.
തൊട്ടാപ്പ് തന്‍വീറുല്‍ ഇസ്ലാം മദ്രസയില്‍ പി ബീരാന്‍ പതാക ഉയര്‍ത്തി. വട്ടേക്കാട് മഹല്ല് നബിദിനഘോഷയാത്രയില്‍ മഹല്ല് പ്രസിഡന്റ് പി.ടി ഹമീദ്, സെക്രട്ടറി ആര്‍.പി മെയ്തുട്ടി ഹാജി, മഹല്ല് ഖത്തീബ് അബ്ദുല്‍ ഹക്കീം മുസ്ലിയാര്‍ നേതൃത്വം നല്‍കി.
മന്ദലാംകുന്ന്: മള്ഹറുല്‍ ഹുദാ മദ്രസയില്‍ സമ്മേളനം മന്ദലാംകുന്ന് മഹല്ല് ഖത്തീബ് അബ്ദുല്‍ ഗഫൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മദ്രസ പ്രസിഡന്റ് എം.എ ഇബ്രാഹിം അധ്യക്ഷനായി. ഹംസ അന്‍വരി പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ടി.കെ ഖാദര്‍, പി.എ കമാല്‍, കെ.സി മുഹമ്മദാലി സംസാരിച്ചു. കിണര്‍ റൗളത്തുല്‍ ഉലൂം മദ്രസ്സയില്‍ പ്രസിഡന്റ് ആലിമുണ്ണി ഹാജി, പി.കെ.ഫൈസല്‍, സദര്‍ മുഅല്ലിം നേതൃത്വം നല്‍കി.
അണ്ടത്തോട്: നബിദിനത്തോടനുബന്ധിച്ച് തങ്ങള്‍പടി ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ മൗലിദ് പാരായണത്തിന് സദര്‍ മുഅല്ലിം കെ.എം മുഹമ്മദ് മൗലവി പട്ടിക്കാട്, മുഹമ്മദ് മുസ്ലിയാര്‍, സാവൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ഘോഷയാത്ര നടന്നു.
മഹ്ദനുല്‍ ഉലൂം മദ്രസ്സയില്‍ നടന്ന നബിദിനാഘോഷഹത്തിന് മഹല്ല് പ്രസിഡന്റ് കെ.എം.മുഹമ്മദ് മുസ്ലിയാര്‍, മഹല്ല് സെക്രട്ടറി വൈ.സി.യൂസഫ് എന്നിവര്‍ പതാക ഉയര്‍ത്തി.ടി.ടി.അബ്ദുള്‍ മജീദ് ഫൈസി, ബി.മുഹമ്മദ് അശ്‌റഫി, ഹുസ്സയിന്‍ അശ്‌റഫി, സിറാജുദ്ധീന്‍ ഫൈസി നേതൃത്വം നല്‍കി. ബീച്ച് ജാത്തുദ്ധീന്‍ മദ്രസ്സയില്‍ സദര്‍ മുഅല്ലിം അബൂബക്കര്‍ ഖാസിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. പ്രസിഡന്റ് എ.കെ മൊയ്തുണ്ണി പതാക ഉയര്‍ത്തി. മുസ്തഫ ചെറുനമ്പി, കെ.എം.ബാദുഷ, സ്വാലിഹ് മുസ്ലിയാര്‍, മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.
പാപ്പാളി നൂറുദ്ധീന്‍ മദ്രസ്സയില്‍ കെ.ബക്കര്‍, എം എം.മുഹമ്മദ്, സദര്‍ മുഅല്ലിം അഷ്‌റഫ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയും ദഫ്മുട്ട് സ്‌കൗട്ട് നടന്നു.
പുന്നയൂര്‍: തെക്കേ പുന്നൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയും ,ഹയാത്തുല്‍ ഇസ്ലാം മദ്രസയും സംഘടിപ്പിച്ച നബി ദിന സന്ദേശ റാലിയില്‍ മഹല്ല് പ്രസിഡന്റ് കുറുപ്പത്ത് കുഞ്ഞുമുഹമ്മദ് പതാക ഉയര്‍ത്തി. വടക്കേ പുന്നയൂര്‍ പിലക്കാട് പള്ളി മദ്രസ നബി ദിന സന്ദേശന റാലി നടത്തി. പിലക്കാട് പള്ളി പ്രസിഡന്റ് മാമദ് പതാക ഉയര്‍ത്തി.
ചൂലൂര്‍: ചൂലൂര്‍ മുസ്‌ലിം മഹല്ല് ജുമാ അത്ത് കമ്മിറ്റിയുടെയും പ്രാദേശിക കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തില്‍ നബിദിന റാലി നടത്തി. രാവിലെ മൗലീദ് പാരായണത്തിന് ശേഷം കോളജില്‍ മഹല്ല് ഖത്തീബ് മുഹമ്മദ് മുസ്തഫ ദാരിമി ദുആയ്ക്ക് നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് ടി.കെ ഹുസൈന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. നബിദിനറാലി ചൂലൂര്‍, എടമുട്ടം എന്നിവിടങ്ങളിലൂടെ പള്ളിയില്‍ സമാപിച്ചു. റാലി സമാപിച്ചതിനുശേഷം സിയാറത്തും ദുആ സമ്മേളനവും നടത്തി. തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു.
മറ്റത്തൂര്‍: കോടാലി മഹല്ല് കമ്മറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. അബൂബക്കര്‍ ഫൈസി, വി.കെ സിറാജുദ്ദീന്‍, വി.എം ഷാജഹാന്‍, ഹക്കിം കളിപറമ്പില്‍, നമ്പ്യാന്‍കുളം വീരാസ, ശിഹാബ്, സലിം മൗലവി, റഫീഖ് മൗലവി, ഷാഫി മൗലവി, സനൂപ് പോക്കാക്കില്ലാത്ത് നേതൃത്വം നല്‍കി.
മാള:മാരേക്കാട് മഹല്ല് പ്രസിഡന്റ് കെ.എ ഇബ്‌റാഹീം പതാക ഉയര്‍ത്തി. ഘോഷയാത്ര മൗലീദ് സദസ്,പൂര്‍വ്വ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ നടന്നു.ഖത്തീബ് ജസീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. അഷറഫ് അഷറഫി പന്താവൂര്‍ പ്രഭാഷണം നടത്തി . അന്നമനട മഹല്ല് കമ്മിറ്റി പ്രസിഡന്റ് പതാക ഉയര്‍ത്തി.ഘോഷയാത്ര,മൗലീദ് സദസ്,അന്നദാനം എന്നിവ നടന്നു.വൈകിട്ട് നടന്ന സൗഹൃദ സംഗമം ഖത്തീബ് അബ്ദുല്‍ ഖാദര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എം.എച്ച് ഫൈസല്‍ അധ്യക്ഷനായി.ഫാദര്‍ ജോര്‍ജ് പാലമറ്റം, ഉണ്ണിമാസ്റ്റര്‍, രവി നമ്പൂതിരി,അബ്ദു സമദ് തങ്ങള്‍ പ്രസംഗിച്ചു.ശേഷം വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ നടന്നു .
വടമ ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരീക സമ്മേളനം മാള മഹല്ല് ഖത്തീബ് ജമാലുദ്ധീന്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.ഇമാം സിദ്ധീഖ് ദാരിമി അധ്യക്ഷനായി.ഫാ:പയസ് ചിറപ്പണത്ത്,ശ്രീധരന്‍,എ.എ അഷറഫ് പ്രസംഗിച്ചു.കാട്ടിക്കരകുന്ന് മസ്ജിദ് പ്രസിഡന്റ് എ.എ ഹമീദ് പതാക ഉയര്‍ത്തി.മൗലീദ് സദസിന് ഖത്തീബ് ഹംസ സുഹ്‌രി നേതൃത്വം നല്‍കി.പുവ്വത്തുശ്ശേരി മഹല്ല് പ്രസിഡന്റ് പതാക ഉയര്‍ത്തി. കോവിലകത്ത്കുന്ന് മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍ ഇമാം യൂസഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എം ബഷീര്‍ അധ്യക്ഷനായി.എടയാറ്റൂര്‍ മഹല്ലില്‍ രാവിലെ ഖത്തീബ് റഫീഖ് ഫൈസി പതാക ഉയര്‍ത്തി.
കടലായി മഹല്ലില്‍ മൗലീദ് പാരായണം നടന്നു. വി.എച്ച് കുഞ്ഞ് പരീത് പതാക ഉയര്‍ത്തി. പൊതു സമ്മേളനം മഹല്ല് ഖത്തീബ് സഅദ് ഹസന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.കെ.കെ സെയ്തു അധ്യക്ഷനായി.സെക്രട്ടറി സി.യു ഇസ്മാഈല്‍ ആമുഖ പ്രഭാഷണം നടത്തി.വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍, ദഫ് പ്രോഗ്രാം നടന്നു. കടലായി മസ്ജിദു സഗീറില്‍ ഇമാം നജീബ് അന്‍സാരി മൗലീദ് സദസിന് നേതൃത്വം നല്‍കി.പുല്ലൂറ്റ് മഞ്ഞന മഹല്ല് പ്രസിഡന്റ് കെ.കെ അബ്ദുല്‍ കരീം പതാക ഉയര്‍ത്തി. പൊതുസമ്മേളനം ഖത്തീബ് അബ്ദുല്ല ഹസനി ഉദ്ഘാടനം ചെയ്തു. എം.കെ മാലിക്ക് അധ്യക്ഷനായി.
മാള ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷം നടത്തി. മാള,മാള പള്ളിപ്പുറം, നെയ്തക്കുടി, കനകക്കുന്ന്, വലിയപറമ്പ്, വടമ മദ്രസ്സകളിലെ വിദ്യാര്‍ഥികള്‍ സംയുക്തമായി ഘോഷയാത്ര നടത്തി. ഇമാം ജമാലുദ്ദീന്‍ അല്‍ ഖാസിമി, പ്രസിഡന്റ് എ.എ അഷറഫ്,സെക്രട്ടറി എ.എ.അബ്ദുനാസ്സര്‍ നേതൃത്വം നല്‍കി. മൗലീദ് പാരായണം, അന്നദാനം നടത്തി. പുത്തന്‍ചിറ കിഴക്കേ മഹല്ല് നബിദിനാഘോഷത്തില്‍ മഹല്ല് പ്രസിഡന്റ് അസീസ് ഹാജി താനത്ത് പറമ്പില്‍ പതാക ഉയര്‍ത്തി. നബിദിന ഘോഷയാത്രക്കും മൗലീദ് പാരായണത്തിനും മഹല്ല് ഖത്തീബ് അബൂബക്കര്‍ ബാഖവി,മുസ്സമ്മില്‍ റഹ്മാനി,ഷാഹിദ് മൗലവി നേതൃത്വം നല്‍കി. മദ്രസാ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഈമാസം 22 ന് നടക്കും. പുത്തന്‍ചിറ പടിഞ്ഞാറേ മഹല്ലില്‍ പ്രസിഡന്റ് വി.എം അലി പതാക ഉയര്‍ത്തി. ഘോഷയാത്രക്കും മൗലീദ് പാരായണത്തിനും മഹല്ല് ഖത്തീബ് അബ്ദുള്‍ അസീസ് ലത്ത്വീഫി,മഹല്ല് സെക്രട്ടറി നവാസ് റഹ്മാനി നേതൃത്വം നല്‍കി.മാമ്പ്ര മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തില്‍ മഹല്ല് പ്രസിഡന്റ് എസ്.കെ ഹാരിസ് പതാക ഉയര്‍ത്തി. പൊതുസമ്മേളനം മഹല്ല് ഖത്തീബ് ഇബ്‌റാഹീം പൂവ്വത്തൂര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
വാടാനപ്പള്ളി:തൃത്തല്ലൂര്‍ വെസ്റ്റ് മുഹമ്മദിയ്യ മദ്രസയുടെ നബിദിനറാലിക്ക് മനേജ്‌മെന്റ് പ്രസിഡന്റ് എ.ടി.റഫീക്ക്, എ.എ.ജാഫര്‍ മാസ്റ്റര്‍, എ.എ.ഹാഷിം, അലി മുസ്ലിയാര്‍, ആര്‍.എസ്.ഷാഹുല്‍ ഹമീദ്,അസ്ഫാക് ഹനീഫ, ജാബിര്‍, ഷിഹാബ് മൗലവി, ആഷിക്, റമീസ്, നേതൃതം നല്‍കി. മൗലീദ് പാരായണവും നടന്നു. ചെട്ടിക്കാട് മസ്ജിദുന്നൂര്‍ മദ്രസയില്‍ മൗലീദ് പാരായണം, ഘോഷയാത്ര, അന്നദാനം നടന്നു. മദ്രസ്സ പ്രസിഡന്റ് ആര്‍.ഇ മൂസ മുസ്ലിയാര്‍ അധ്യക്ഷനായി. യൂസഫലി സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തളിക്കുളം ഇര്‍ഷാദ് സ്വിബിയാന്‍ മദ്രസയില്‍ രാവിലെ മദ്രസാ പ്രസിഡന്റ് എം.സി മുഹമ്മദ് നാസിം പതാക ഉയര്‍ത്തി. സദര്‍ മഅല്ലിം ഹാഫിള് ഹാത്തിം മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സെക്രട്ടറി എ.എ അബ്ദുള്ളക്കുട്ടി, റഹ്മത്തലി മുസ്ലിയാര്‍, നൗഷാദ് തളിക്കുളം, മുഹമ്മദാലി, റസാഖ്,മുനീര്‍ മുസ്ലിയാര്‍, സലാഹു മുസ്ലിയാര്‍, സുബൈര്‍ മുസ്ലിയാര്‍ സംബന്ധിച്ചു. റാലിയും മൗലീദ് പാരായണവും, അന്നദാനവും നടന്നു. നമ്പിക്കടവ് നുസ്‌റത്തുല്‍ മസാക്കീന്‍ മദ്രസയില്‍ സദര്‍ മുഅല്ലിം ഉമ്മര്‍ ദാരിമി പതാക ഉയര്‍ത്തി. പി.എം അബ്ദുള്‍ജമ്പാര്‍, എ.എം മെഹബൂബ്, ബഷീര്‍ സംബന്ധിച്ചു. മഹല്ല് മുത്തവല്ലി മുഹമ്മദ് ഹുസെന്‍ മാളിയേക്കല്‍ പതാക ഉയര്‍ത്തി. ഖത്തിബ് മുഹമ്മദ് ഗസ്സാലി അഹ്‌സനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മൗലീദ് പാരായണവും അന്നദാനവും നടന്നു. തളിക്കുളം മഹല്ല് നബിദിന റാലിക്ക് മഹല്ല് മുത്തവല്ലി ഹുസൈന്‍ മാളിയേക്കല്‍, എം.സി മുഹമ്മദ് നാസിം, ഖത്തിബ് മുഹമ്മദ് ഗസ്സാലി അഹ്‌സനി അബ്ദുറഷീദ് മദനി നേതൃത്വം നല്‍കി.വാടനപ്പള്ളി തെക്കേമഹല്ല് കമ്മിറ്റിനബിദിനറാലിക്ക് മഹല്ല് ഖത്തീബ് ഡോക്ടര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍, മുദരിസ്സ് എ.ടി.എം ഫൈസി. മഹല്ല് കമ്മിറ്റി ഭാരവാഹികളായ നൂറുദ്ധീന്‍ യമാനി, ഹനീഫ ഹാജി കോമലത്ത്, മുഹമ്മദ് മോന്‍ നേതൃത്വം നല്‍കി.
തൃപ്രയാര്‍ : കരയാമുട്ടം സി.എച്ച് പള്ളിപ്രം മഹല്ലിന്റെയും നൂറുല്‍ ഹിദായ മദ്‌റസയുടെയും അഭിമുഖ്യത്തില്‍ നബിദിനാഘോഷത്തില്‍ മഹല്ല് പ്രസിഡന്റ് പി.എം കുഞ്ഞിമൊയ്തീന്‍ പതാക ഉയര്‍ത്തി. മഹല്ല് ഖത്വീബ് സുബൈര്‍ യമാനി ഉദ്‌ബോധന പ്രസംഗം നടത്തി.സദര്‍ മുഅല്ലിം സയ്യിദ് തഖിയുദ്ധീന്‍ യമാനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു ആഷിഖ് മുഹ്മൂദി റാഫി മുസ്ലിയാര്‍, എം.എം. ശംസുദ്ധീന്‍ ,ടി.എസ്. മുഹമ്മദ് സാലി ,ഷംനാസ് ഷെരീഫ് കെ.എ. അബദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.
പാവറട്ടി: മത സൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് എളവള്ളി അയ്യപ്പസേവാസംഘം പണ്ടാറക്കാട് മഹല്ല് കമ്മിറ്റിയുടെ നബിദിന ഘോഷയാത്രക്ക് സ്വീകരണം നല്‍കി. ഉണ്ണിയപ്പം, ലഡു തുടങ്ങിയ മധുര പലഹാരങ്ങളും ശീതള പാനിയങ്ങളും നല്‍കിയാണ് സ്വീകരിച്ചത്. മാങ്ങാരെ ശിവക്ഷേത്ര നടയിലെത്തിയ റാലിക്ക് കമ്മിറ്റിയംഗങ്ങളായ എന്‍.കെ ജനാര്‍ദ്ദനന്‍,കെ.ബി.എസ് ഷൈജന്‍,ബിജു കൊണ്ടരപ്പശ്ശേരി, എന്‍.കെ.രത്‌നാകരന്‍, കെ.ബി.സതീശ് എന്നിവരാണ് സ്വീകരണം നല്‍കിയത്.
പൈങ്കണ്ണിയൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം മദ്രസ്സയില്‍ നടന്ന നബിദിനാഘോഷത്തിന് തുടക്കം കുറിച്ച് മഹല്ല് പ്രസിഡന്റ് എ.പി.ഹമീദ് ഹാജി പതാക ഉയര്‍ത്തി. നടന്ന ഘോഷയാത്രക്ക് ഖത്തീബ് ഹംസ ദാരിമി, സ്വദര്‍ അഷറഫ് മുസ്ലിയാര്‍,സെക്രട്ടറി നൗഷാദ് എലാന്ത്ര, മുജീബ് മുസ്ലിയാര്‍ നേതൃത്വം നല്‍കി.പുതുമനശ്ശേരി നൂറുല്‍ ഹുദ മദ്രസ നബിദിനാഘോഷത്തില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സുദാനത്ത് പതാക ഉയര്‍ത്തി.ഖത്തീബ് മന്‍സൂര്‍ അലി ദാരിമി, സ്വദര്‍ മുഹമ്മദ് റഊഫ് മുസ്ലിയാര്‍, സെക്രട്ടറി മനാഫ്, മൊയ്തീന്‍ ബാഖവി,അബ്ദുള്ള ബാഖവി,പി.ടി.എ. പ്രസിഡന്റ് റഫീഖ് നേതൃത്വം നല്‍കി.
വെന്മേനാട് ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയില്‍ മദ്രസ്സ പ്രസിഡന്റ് പോവില്‍ യൂസഫ് ഹാജി പതാക ഉയര്‍ത്തി. സ്വദര്‍ ടി. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍,സെക്രട്ടറി ബഷീര്‍ എന്‍.പി,ഹംസ അന്‍വരി, ഉസ്മാന്‍ അല്‍കാസിമി നേതൃത്വം നല്‍കി.
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ മഹല്ലിലെ നബിദിന ഘോഷയാത്രക്ക് ഖത്തീബ് കെ.പി.സൈനുദ്ധീന്‍ ഫൈസി, പ്രസിഡന്റ് സി.ഐ.അബ്ദുല്‍ അസീസ് ഹാജി, ചെയര്‍മാന്‍ കായംകുളം മുഹമ്മദ്, എം.എസ്.മുഹമ്മദാലി, എ.എം.ഷാജഹാന്‍, പി.കെ.എം.അഷറഫ്, യു.പി.യൂനുസ് ഫൈസി, മുഹമ്മദ് കുട്ടി മൗലവി നേതൃത്വം നല്‍കി. കരൂപ്പടന്ന ടൗണ്‍ മഹല്ല് നടത്തിയ നബിദിന റാലിക്ക് സൈനുദ്ധീന്‍ സഖാഫി, കെ.കെ.ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി. ബ്രാലം ജുമാ മസ്ജിദിലെ നബിദിനാഘോഷത്തിന് ഖത്തീബ് കെ.ടി.അബൂബക്കര്‍ മുസ്ലിയാര്‍, പി.കെ.അബ്ദുല്‍ ഖാദര്‍, വി.വി. ഇസ്മാലി, സലീം കാട്ടകത്ത് നേതൃത്വം നല്‍കി. വടക്കുംകര ജുമാ മസ്ജിദില്‍ അബ്ദുറഹിമാന്‍ ബാഖവി, അബ്ദുല്‍ സലാം ഹാജി, അലി ഹാജി, അബ്ദല്‍ ഹാജി നേതൃത്വം നല്‍കി. കോണത്തുകുന്ന് ജുമാ മസ്ജിദില്‍ സി.പി.മുഹമ്മദ് ഫൈസി നേതൃത്വം നല്‍കി.
കയ്പമംഗലം:ചെന്ത്രാപ്പിന്നി സി.വി.സെന്റര്‍ നൂറുല്‍ ഹുദ മദ്രസയില്‍ പ്രസിഡന്റ് പി.എം ഇബ്രാഹിം കുട്ടി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബൂതാഹിര്‍ ഫാളിലി പ്രാര്‍ത്ഥന നടത്തി. ഹലുവതെരുവ് ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ പ്രസിഡന്റ് എം.എം മുഹമ്മദ് പതാക ഉയര്‍ത്തി. ടി.കെ സിദ്ധീക്ക് ഫൈസി, എം.എ അബ്ദു മുസ്‌ലിയാര്‍, എം.ബി സുലൈമാന്‍ ബുഖാരി നേതൃത്വം നല്‍കി.
ചെന്ത്രാപ്പിന്നി ചിറക്കല്‍ മമ്പഉല്‍ ഉലൂം മദ്രസയില്‍ പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തി. ചിറക്കല്‍ മഹല്ല് ഖത്തീബ് അബ്ദു സമദ് സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ചളിങ്ങാട് ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയില്‍ മഹല്ല് ഖത്തീബ് സി.മുഹമ്മദ് ഫൈസി പതാക ഉയര്‍ത്തി. കെ.പി.അബൂബക്കര്‍ സഅദി മഖാം സിയ്യറത്തിന് നേതൃത്വം നല്‍കി. മദ്രസ പ്രസിഡന്റ് ടി.കെ സൈതു ഘോഷയാത്ര ഉദ്ഘാടനംചെയ്തു. പി.കെ യൂസഫ്, പി.എ.അന്‍വര്‍, ടി.എ.യൂസഫ് നേതൃത്വം നല്‍കി. കാക്കാത്തിരുത്തി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയില്‍ മഹല്ല് പ്രസിഡന്റ് ഹസ്സന്‍കുഞ്ഞി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് പെരുമറ്റം മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കൂരിക്കുഴി ജുമാ മസ്ജിദില്‍ മഹല്ല് പ്രസിഡന്റ് പി.എസ് മുഹമ്മദ് പതാക ഉയര്‍ത്തി. ഷെമീര്‍ സഖാഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് ഖത്തീബ് അബ്ദുള്‍ സലാം സഖാഫി മുഖ്യപ്രഭാഷണം നടത്തി. കയ്പമംഗലം ശാന്തിനഗറില്‍ നടന്ന നബിദിനാഘോഷത്തിന് മുഹമ്മദ് മുസ്‌ലിയാര്‍ കൂരിക്കുഴി നേതൃത്വം നല്‍കി. വഴിയമ്പലം ബിലാല്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ഫാറൂഖ് അസ്ഹരി പതാക ഉയര്‍ത്തി. ബീരാവു ഹാജി, എം.കെ.അബ്ദു റഹ്മാന്‍, പി.എ.അബ്ദുള്‍ ഗഫൂര്‍, സിദ്ധീക്ക് ബാവ, നേതൃത്വം നല്‍കി. മതിലകം മഹല്ല് നബിദിന ഘോഷ യാത്രയില്‍ നിരവധി പേര് പങ്കെടുത്തു . മതിലകം മഹല്ല് ഖത്തീബ് അബ്ദുല്‍ സലാം ഫൈസി ദുആക്ക് നേതൃത്വം നല്‍കി. മഹല്ല് പ്രസിഡന്റ് വി.എം ഹംസ ഹാജി, ഖത്തീബ് അബ്ദു സലാം ഫൈസി, സെക്രട്ടറി കെ.ബി അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  8 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  8 days ago