പ്രകീര്‍ത്തന ധ്വനികളുമായി നാടെങ്ങും നബിദിനാഘോഷം
കരുനാഗപ്പള്ളി: പുത്തന്‍തെരുവ് ഷരീഅത്തുല്‍ ഇസ്‌ലാം ജമാഅത്തിലെ മദ്രസാ വിദ്യാര്‍ഥികളുടെ നബിദിന സന്ദേശ റാലി ജമാഅത്ത് ഇമാം സലാഹുദ്ദീന്‍ മൗലവിയുടെ നേതൃത്വത്തില്‍ നടന്നു.
തുടര്‍ന്ന് ചേര്‍ന്ന പ്രവാചക സന്ദേശ പ്രചരണ യോഗം ജമാഅത്ത് പ്രസിഡന്റ് കെ.പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റാലി കണ്‍വീനര്‍ അബ്ദുല്‍ സത്താര്‍, കെ.എസ്.പുരം സത്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പുത്തന്‍ തെരുവ് ജമാഅത്തിന്റെ കീഴില്‍ ഉള്ള ശാസ്താംപൊയ്കതൈക്കാവ് പള്ളിയില്‍ മദ്രസ്സാ വിദ്യാര്‍ഥികളുടെ ഘോഷയാത്രയും ദഫ് മുട്ടും പള്ളി ഇമാം ഹാരീസ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്നു. മണ്ണടിശ്ശേരില്‍ മദ്രസ്സയിലും കുട്ടികളുടെ ഘോഷയാത്രയുïായിരുന്നു.
വവ്വാക്കാവ് മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ അരി വിതരണവും, പായസവിതരണവും നടന്നു. തുടര്‍ന്ന് കടത്തൂര്‍ മസ്ജിദിലെ വിദ്യാര്‍ത്ഥികളുടെ ദഫ്മുട്ട്, കോല്‍ക്കളി എന്നിവയോട് കൂടിയുളള ഘോഷയാത്രയും നടന്നു.
കൊല്ലം: പുണ്യപ്രവാചകന്റെ ജന്മദിനം ജില്ലയിലെമ്പാടും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജമാഅത്ത് കമ്മിറ്റികളുടെയും മദ്രസകളുടെയും സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നബിദിന റാലികളും സമ്മേളനങ്ങളും നടന്നു.മസ്ജിദുകളിലും ഭവനങ്ങളിലും ഇന്നലെ പുലര്‍ച്ചെ മുതല്‍ മൗലിദ് പാരായണവും തുടര്‍ന്ന് അന്നദാനവും നടന്നു. ദഫ്മുട്ടിന്റെയും അറബന മുട്ടിന്റെയും കോല്‍ക്കളിയുടെയും അകമ്പടിയോടെയായിരുന്നു മദ്രസകളുടെ നബിദിന റാലി.
കൊല്ലത്ത് കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെയും കര്‍ബല ട്രസ്റ്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലി നടത്തി. സായാഹ്ന നമസ്‌കാരത്തിന് ശേഷം ആശ്രാമം ലിങ്ക് റോഡില്‍ നിന്നാരംഭിച്ച നബിദിന റാലി ചിന്നക്കടയിലെത്തി റെയില്‍വെ സ്റ്റേഷന്‍ റോഡ് വഴി കര്‍ബലയില്‍ സമാപിച്ചു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജില്ലാ ഭാരവാഹികളും കര്‍ബല ട്രസ്റ്റ് ഭാരവാഹികളും വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളും റാലിക്ക് നേതൃത്വം നല്‍കി.
കര്‍ബല മൈതാനിയില്‍ നടന്ന നബിദിന സമ്മേളനത്തില്‍ കേരള മുസ് ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മണക്കാട് നജിമുദീന്‍ ആമുഖ പ്രഭാഷണം നടത്തി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.നൗഷാദ് എം.എല്‍.എ, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍, അഡ്വ.ഇ.ഷാനവാസ്ഖാന്‍, എം.അബ്ദുല്‍ അസീസ്, മൈലക്കാട് ഷാ തുടങ്ങിയവര്‍ സംസാരിച്ചു.
ചിതറ: കൊട്ടാരക്കര താലൂക്ക് നബിദിന റാലിയും സമ്മേളനവും ചിതറയില്‍ മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. കെ.കെ ജലാലുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കാഞ്ഞാര്‍ അഹമദ് കബീര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി നബിദിന സന്ദേശം നല്‍കി. ഷഫീക്ക് അല്‍ ഖാസിമി പ്രഭാഷണം നടത്തി. ജെ.സുബൈര്‍ ചികിത്സാ ധന സഹായം വിതരണം ചെയ്തു.
പരവൂര്‍: നബിദിനാഘോഷത്തിന്റെ ഭാഗമായി പരവൂര്‍ കോങ്ങാല്‍ ശ്രീകൃഷ്ണ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു. പരവൂര്‍ സി.ഐ എ. നസീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജു, മുനിസിപ്പല്‍ കൗണ്‍സിലര്‍ പരവൂര്‍ സജീബ്, റിയാസ്. ആര്‍.സുരേഷ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായ സനോഫര്‍, സിയാദ്‌മോന്‍, സന്തോഷ്, അരുണ്‍കുമാര്‍, നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. രോഗികളും കൂട്ടിരുപ്പുകാരുമായ 250 പേര്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം ചെയ്തു.
പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ നബിദിനാഘോഷം കശുവïി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. കലാപ്രേമി ബഷീര്‍ അധ്യക്ഷനായി. സലീം മൗലവി, വള്ളക്കടവ് ആബ്ദീന്‍, വക്കം ഷാജഹാന്‍, എം.കെ പീരിക്കണ്ണ്, എം.ടി ബാവ എന്നിവര്‍ സംസാരിച്ചു.
കൊല്ലൂര്‍വിള : മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലുര്‍വിള കൊച്ചുതങ്ങള്‍ നഗറില്‍ നടന്ന നബിദിന സമ്മേളനം എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജമാഅത്ത് പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ് അധ്യക്ഷത വഹിച്ചു. ബി.ടി മദ്രസയില്‍ അഞ്ചിലും ഏഴിലും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ് സമ്മാനിച്ചു. തുടര്‍ന്ന് എം.കെ ജാബീര്‍ ഹുദവി തൃക്കരിപ്പൂരിന്റെ മതപ്രസംഗം നടന്നു.
കൊല്ലൂര്‍വിള മാളിക വയല്‍ മന്‍ബഉല്‍ ഉലൂം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൗലിദ് പാരായണം, അന്നദാനം, അരി വിതരണം എന്നിവ സംഘടിപ്പിച്ചു. ഇ.എ റഹീം, സുജിത്ത്, സുജ ഷാഹുല്‍ഹമീദ്, സഹീര്‍, ബഷീര്‍, നവാസ് എന്നിവര്‍ സംസാരിച്ചു. അലിയാരുകുഞ്ഞ് മുസലിയാര്‍ പ്രാര്‍്ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
സിയാറത്തുംമൂട് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന പരിപാടികളും മതപ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മതപ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന നബിദിന സമ്മേളനം ഹാഫിസ് മുഹമ്മദ് റാഫി മൗലവി അല്‍കൗസരി ഉദ്ഘാടനം ചെയ്തു. എം.അബ്ദുല്‍ ഖലാം അധ്യക്ഷത വഹിച്ചു.
ഓയൂര്‍: ഓയൂര്‍ മുസ്‌ലീം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ മിലദേ മീറ്റ് 2016ന്റെ ഭാഗമായി നബിദിനാഷവും പൊതുസമ്മേളനവും പയ്യക്കോട് ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടന്നു.
പുനലൂര്‍ : വിവിധ മുസ്ലീം മതസംഘടനകളുടെ നേതൃത്വത്തില്‍ പുനലൂരില്‍ വമ്പിച്ച നബിദിന റാലിയും പൊതുസമ്മേളനവും നടന്നു. വൈകിട്ട് 4.30 ന് ടി.ബി.ജങ്ഷനില്‍ നിന്നാരംഭിച്ച നബിദിന റാലി പുനലൂര്‍ മാര്‍ക്കറ്റ് മൈതാനിയില്‍ സമാപിച്ചു. ആള്‍ ഇന്ത്യ പേഴ്‌സണല്‍ ബോര്‍ഡംഗം അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസിമി ഉദ്ഘാടനം ചെയ്തു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്റ് കുളത്തുപ്പുഴ സലീം അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."