മാര്‍ച്ചും ധര്‍ണയും നടത്തും
കൊച്ചി: പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കേരള സൗത്ത് സോണ്‍ റിട്ട.സീഫെയറേഴ്സ് അസോസിയേഷന്.15ന് കൊച്ചി,കണ്ണൂര്‍ കലക്ട്രേറ്റുകള്ക്കുമുന്നിലായിരിക്കും ധര്‍ണ്ണ നടത്തുക.കേന്ദ്രഗതാഗതവകുപ്പിന്റെ കീഴിലുള്ള മാര്‍ച്ചന്റ് നേവിയിലെ വിരമിച്ചുട്ടുള്ള തങ്ങള്‍ ജോലി സ്ഥിരതയോ സ്ഥിരമായ വേതനവ്യവസ്ഥകളോ ഇല്ലാത്തതിനാല്‍ ജോലിചെയ്യുമ്പോഴും വിരമിച്ചതിനുശേഷവും ദുരിതജീവിതമാണ് നയിക്കുന്നതെന്നും അസോസിയേഷന് കുറ്റപ്പെടുത്തി.തങ്ങളില്‍ നിന്നും മാസംതോറും പിരിച്ചെടുത്ത തുക സ്വകാര്യ ട്രസ്റ്റിലേക്ക് വകമാറ്റിയിരിക്കുകയാണ്.ഇപ്രകാരം പിരിച്ചെടുത്ത അയ്യായിരം കോടിരൂപ പെന്‍ഷനും മാറ്റ് ആനുകൂല്യങ്ങളും നല്കാന് വിനിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ സി.കെ ബാബു,എം.പി.ആന്റണി,മൈക്കിള്‍ സേവ്യര്‍,ഐ.വി.ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."