HOME
DETAILS

പാനീയങ്ങള്‍ തണുപ്പിക്കാന്‍ ' കൂള്‍-ബി 'ഫ്‌ളാസ്‌ക് വികസിപ്പിച്ചെടുത്ത് ബൈജു

  
backup
December 14 2016 | 07:12 AM

%e0%b4%aa%e0%b4%be%e0%b4%a8%e0%b5%80%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


ചേര്‍ത്തല: പാനീയങ്ങള്‍ തണുപ്പിച്ച് ഉപയോഗിക്കുന്നതിന് കൂള്‍-ബി എന്ന ഫ്‌ളാസ്‌ക് വികസിപ്പിച്ചെടുത്ത് ഊര്‍ജസംരക്ഷണ പ്രവര്‍ത്തനത്തില്‍ മറ്റൊരു ചുവടുവയ്പ് കൂടി നടത്തുകയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ കെ.സി ബൈജു. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ് ജേതാവായ ബൈജു ഇതിനകം നിരവധി കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനാണ്. ബുധനാഴ്ച ദേശീയ ഊര്‍ജസംരക്ഷണ ദിനാചരണം പ്രമാണിച്ചാണ് പ്രത്യേകതരം കൂള്‍ബോട്ടില്‍ ഫ്‌ളാസ്‌ക് (കൂള്‍-ബി) നാടിന് സമര്‍പ്പിക്കുന്നത്.
ഫ്രിഡ്ജിനുള്ളില്‍ വച്ച് തണുപ്പിക്കുന്ന പാനീയം പുറത്തെടുത്താല്‍ അതിവേഗം തണുപ്പകലും. എന്നാല്‍ കൂള്‍-ബിയിലൂടെ ഏറെനേരം തണുപ്പ് നിലനിര്‍ത്താമെന്നതാണ് സവിശേഷത. ലോഹനിര്‍മിതമായ ഫ്‌ളാസ്‌കിന് ചെലവ് നന്നേ കുറവാണ്. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മിത കുപ്പിക്കുള്ളില്‍ ഘടിപ്പിച്ച മറ്റൊരു കുപ്പിയാണ് പ്രധാനഭാഗം. രണ്ടിന്റെയും ഇടയിലുള്ള ഭാ
ഗത്ത് വെള്ളമോ ബ്രെയിന്‍ ലായനിയോ ആണ് നിറയ്ക്കുക. ശേഷം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ദ്രവരൂപം തണുപ്പ് ആഗീകരണം ചെയ്യും. ആവശ്യമുള്ളപ്പോള്‍ പുറത്തെടുത്ത് കാലിയായ രണ്ട് കുപ്പികളിലുമുള്ള കുഴലില്‍ പാനീയം നിറച്ചാല്‍ അതിലേക്ക് പെട്ടെന്ന് തണുപ്പ് വ്യാപിക്കും. പാനീയം വിളമ്പേണ്ട നേരത്ത് കൂള്‍-ബിയിലൂടെ കടത്തിവിട്ട് പാത്രത്തില്‍ തണുപ്പോടെ ശേഖരിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. ഇങ്ങനെ പാനിയത്തിന്റെ തണുപ്പ് ക്രമീകരിച്ച് ഉപയോഗം സാധ്യം.
യാത്രക്കിടെ ഉപയോഗിക്കുമ്പോള്‍ തണുപ്പ് വിടാതിരിക്കാന്‍ ഇന്‍സുലേറ്റഡ് കവചം ഇതിനുണ്ട്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് വൈകുന്നേരങ്ങളില്‍ ഫ്രിഡ്ജ് ഓഫ് ചെയ്താലും അതിനുള്ളിലെ കൂള്‍-ബിയില്‍ തണുപ്പ് അകലില്ല. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളംനിറച്ച് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ വൈദ്യുതി ഉപയോഗം അധികമാണ്. ശീതളപാനീയങ്ങള്‍ക്ക് ഫ്രിഡ്ജ് ഉപയോഗിക്കുന്നവര്‍ കൂള്‍-ബി പ്രയോജനപ്പെടുത്തിയാല്‍ മാസം എട്ട് യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാമെന്ന് ബൈജു പറഞ്ഞു.
ഇടത്തരം വലിപ്പത്തിലെ കൂള്‍-ബി ഏതാനുംമാസം മുമ്പ് സ്വയംനിര്‍മിച്ച് ഫലപ്രദമായി വീട്ടില്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 600 രൂപയാണ് നിര്‍മാണച്ചെലവ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ചെലവ് ഗണ്യമായി കുറയ്ക്കാം.
കെ.എസ്.ഇ.ബി ആസ്ഥാനത്ത്(തിരുവന്തപുരം വൈദ്യുതിഭവന്‍) റിന്യൂവബിള്‍ എനര്‍ജി ചീഫ് എന്‍ജിനിയറുടെ കീഴിലുള്ള ഗവേഷണ വിഭാഗത്തില്‍ ജോലിനോക്കുന്ന ബൈജു ഇതിനകം 35ല്‍പരം കണ്ടുപിടിത്തങ്ങള്‍ നടത്തി. ഊര്‍ജസംരക്ഷണം വിഷയമാക്കിയുള്ള കവിതകളുടെയും ഗാനങ്ങളുടെയും രചയിതാവാണ് ചേര്‍ത്തല പട്ടണക്കാട് വിസ്മയം വീട്ടില്‍ കെ സി ബൈജു. ഭാര്യ: അശ്വതി(വൈക്കം ആശ്രമം സ്‌കൂള്‍ അധ്യാപിക). മകന്‍: അക്ഷയ്(പട്ടണക്കാട് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥി).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  8 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  8 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  8 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  8 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  9 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  9 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  9 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  9 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  9 days ago
No Image

തലസ്ഥാന നഗരിയിലെ ജനസംഖ്യയുടെ പകുതിയിലധികവും വിദേശികളാണെന്ന് റിയാദ് മേയര്‍

Saudi-arabia
  •  9 days ago