തെരഞ്ഞെടുപ്പ് വാഗ്ദാനം; തമിഴ്‌നാട്ടില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു
ഗൂഡല്ലൂര്‍: തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനൊരുങ്ങി എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍. അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നത് എ.ഐ.എ.ഡി.എം.കെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
ഭൂരിപക്ഷവും കര്‍ഷകരായ നീലഗിരി ജില്ലക്കാര്‍ക്കാണ് ജയലളിത സര്‍ക്കാരിന്റെ നടപടി ഏറെ അനുഗ്രഹമാകുക. ജില്ലയില്‍ 74 സഹകരണ ബാങ്കുകളാണുള്ളത്. അന്‍പതിനായിരത്തില്‍പ്പരം പേര്‍ അംഗങ്ങളാണ് ഈ ബാങ്കുകളിലായുള്ളത്. വ്യാപാരം, ക്ഷീര കര്‍ഷകര്‍, വനിതാ സ്വായശ്രയ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവക്കായി മൊത്തം 2011 മുതല്‍ 2016വരെ ഈ ബാങ്കുകളില്‍ നിന്നായി 250 കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്.
ഇതില്‍ 138 കോടി രൂപയാണ് കാര്‍ഷിക വായ്പകളായിട്ട് നല്‍കിയിരിക്കുന്നത്. എ.ഐ.എഡി.എംകെ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തിയതോടെ ജില്ലയിലെ ഓരോ പ്രദേശത്തെയും ബാങ്കുകളില്‍ നിന്ന് നല്‍കിയ കാര്‍ഷിക വായ്പയുടെ കണക്കുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കാര്‍ഷിക വായ്പകള്‍ വേര്‍ത്തിരിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രം എടുത്ത വായ്പകളാണ് സര്‍ക്കാര്‍ എഴുതി തള്ളുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."