രാജ്യ രക്ഷാ റാലി
കോട്ടയം: നോട്ട് നിരോധനത്തിനെതിരേ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യരക്ഷാ റാലി ശനിയാഴ്ച്ച നടക്കും. വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന റാലി അഞ്ച് മണിക്ക് തിരുനക്കര മൈതാനത്ത് എത്തിച്ചേരും. ദേശിയ നേതാക്കളായ സോംനാഥ് ഭാരതി, ഡല്‍ഹി ഭക്ഷ്യമന്ത്രി ഇമ്രാന് ഹുസൈന്, എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന്, സി.പി ജോണ്‍, ഫാ. തോമസ് പീലിയാനിക്കല്‍, എ.എ.പി ലീഡല്‍ സെല്‍ കണ്‍വീനര്‍ അജിത് ജോയ്, പെമ്പിളൈ ഒരുമൗ നോതാവ് ലിസി സണ്ണി, പെമ്പിളൈ ഒരുമൈ പ്രവര്‍ത്തക രാജേശ്വരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
സമ്മേളനത്തോട് അനുബന്ധിച്ച് വിവിധ സാമൂഹ്യ വിഷയങ്ങളോട് അനുബന്ധിച്ച് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കള്ളപ്പണം ഇല്ലാതാക്കാന്‍ തുടങ്ങിയ നോട്ട് നിരോധനം ഇപ്പോള്‍ ക്യാഷ്ലെസ് ഇക്കോണമിയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ട് നിരോധനത്തിലൂടെ എട്ടുരക്ഷം കോടിയുടെ കറന്‍സി കുംഭകോണമാണ് നടന്നത്.ബാങ്കുകളുടെ കിട്ടാക്കടം സാധാരണക്കാരന്റെ പണമുപയോഗിച്ച് നികത്താനുള്ള തട്ടിപ്പാണിതെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. കോട്ടയത്തു നടത്തിയ പത്രസമ്മേളനത്തില്‍ ജോബി ജോസഫ്, ഉബൈദത്ത്, ശ്രീകുമാര്‍, അനില്‍ മൂലേടം, സുജാത ജോര്‍ജ്ജ്, ജെ.വി ഫിലിപ്പ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."