'പ്രവാസത്തിനപ്പുറം': ബഹ്‌റൈനില്‍ ദ്വിദിന കാര്‍ണിവല്‍ ഡിസംബര്‍ 16, 17തിയതികളില്‍
മനാമ: നോര്‍ക്കയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഗൈഡന്‍സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസം കഴിഞ്ഞാല്‍ എന്ത് എന്നുള്ള പ്രവാസികളുടെ ആശങ്ക വിഷയമാക്കിയുള്ള രണ്ടു ദിവസത്തെ കാര്‍ണിവല്‍ ഡിസംബര്‍ 16, 17 തീയതികളില്‍ വൈകീട്ട് 7:30 മുതല്‍ 9:30 വരെ മാഹൂസ് ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച് നടക്കും.
പരിപാടിയില്‍ കേരളത്തില്‍നിന്നുള്ള മാനേജ്‌മെന്റ് വിദഗ്ധരായ പി.ആര്‍ ദിലീപ്, മുകേഷ് ദേവ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ഇംപെറ്റസ് വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപകനും ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റില്‍ ദീര്‍ഘനാളത്തെ പരിജ്ഞാനവുമുള്ള ദിലീപ്, എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റും കരിയര്‍ പരിശീലകനുമായ മുകേഷ് ദേവ് എന്നിവരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക.
പ്രവാസികളായ ബിസിനസ് സംരംഭകര്‍ക്കും നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും അവരുടെ ബിസിനസ് സംരംഭം കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും മറ്റുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പരിശീലന പരിപാടിയിലൂടെ ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 38494889 (ഷീബാ മനോജ്), 39118175 (അമൃതാരവി) എന്നീ നന്പറുകളില്‍ വൈകീട്ട് 3 മണിക്കും 10 മണിക്കും ഇടയില്‍ ബന്ധപ്പെടാവുന്നതാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."