ജൂനിയര്‍ ഹോക്കി ലോകകപ്പ്: ഇന്ത്യ ഇന്ന് സ്പെയിനിനെതിരേ
ലക്നോ: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങും. സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പ് ഘട്ടത്തില്‍ ആശങ്കപ്പെടുത്തുന്ന ഫലങ്ങളൊന്നുമുണ്ടായില്ലെങ്കിലും അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് പൊരുതി ജയിക്കേണ്ടി വന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. മത്സരത്തില്‍ 2-1നായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ പ്രതിരോധ നിര ദുര്‍ബലമാണെന്ന് ഈ മത്സരത്തില്‍ വ്യക്തമായി. ആദ്യ മത്സരത്തില്‍ വമ്പന്മാരായ കാനഡയെ എതിരില്ലാത്ത നാലു ഗോളിനും ഇംഗ്ലണ്ടിനെ മൂന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ മികവ് മതിയാകില്ല സ്പെയിനിനെതിരേ ജയം നേടാന്‍. 15 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ കിരീടം തിരിച്ചു പിടിക്കാന്‍ കളത്തിലിറങ്ങുന്നത്.
അതേസമയം ടീം ഇതുവരെ ഏറ്റവും മികച്ച പോരാട്ടം പുറത്തെടുത്തിട്ടില്ലെന്ന് കോച്ച് ഹരേന്ദ്ര സിങ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ തന്ത്രങ്ങളെല്ലാം പാളി. എന്നാല്‍ സ്പെയിനിനെതിരേ ഏറ്റവും മികച്ച മത്സരമായിരിക്കും പുറത്തെടുക്കുക. നേരത്തെ സ്പെയിനെതിരേ ചതുര് രാഷ്ട്ര ടൂര്‍ണമെന്റില്‍ രണ്ടു തവണ ജയം നേടാനായത് ഇന്ത്യക്ക് ഗുണകരമാണെന്നും ഹരേന്ദ്ര സിങ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."