HOME
DETAILS
MAL
അപവാദ പ്രചാരണം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേര്‍ക്കെതിരേ കേസ്
backup
December 14 2016 | 22:12 PM
ബോവിക്കാനം(കാസര്‍കോട്): വനിതാ പഞ്ചായത്തംഗത്തിനെതിരേ വാട്സ് ആപ്പ് ഗ്രൂപ്പില്‍ അപവാദപ്രചാരണം നടത്തിയെന്ന പരാതിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടു പേര്‍ക്കെതിരേ കേസെടുത്തു. സി.പി.എം ബോവിക്കാനം മല്ലം ബ്രാഞ്ച് സെക്രട്ടറി മുഹമ്മദലി, റൗഫ് എന്നിവര്‍ക്കെതിരേയാണ് ആദൂര്‍ പൊലിസ് കേസെടുത്തത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിന്റെ ഭാര്യയും മുളിയാര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവുമായ അനീസ മല്ലത്തിനെതിരേയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അപമാനകരമായ രീതിയില്‍ പോസ്റ്റുകളിട്ടത്. ഇതേ തുടര്‍ന്ന് അനീസ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ എസ്.പി നടത്തിയ അന്വേഷണത്തിലാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."