HOME
DETAILS
MAL
ലാവ്ലിന്‍കേസ്: റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
backup
December 15 2016 | 03:12 AM
കൊച്ചി: ലാവ്ലിന് കേസില്‍ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും . മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഹരജി.
നവംബര്‍ 29 ന് പരിഗണിച്ച ഹരജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകും.
1997ല്‍ പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം , പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാര്‍ ഖജനാവിന് 374 കോടി രൂപ നഷ്ടമുണ്ടായെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."