മാലമോഷണക്കേസിലെ പ്രതി പിടിയില്‍
കോഴിക്കോട്: ഭര്‍ത്താവിന്റെ സുഹൃത്തെന്ന വ്യാജേന വീട്ടിലെത്തി യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തോപ്പയില്‍ ആവിയില്പറമ്പ് ഹനീഫ(37)യെ ആണ് വെള്ളയില്‍ പൊലിസും ക്രൈം സ്ക്വാഡും ചേര്‍ന്നു പിടികൂടിയത്.
വെള്ളയില്‍ സ്വദേശി ജലീലിന്റെ ഭാര്യ റുബീനയുടെ സ്വര്‍ണമാലയാണ് ഇയാള്‍ മോഷ്ടിച്ചത്. ജലീലിന്റെ സുഹൃത്തെന്ന വ്യാജേന വീട്ടിലെത്തിയ ഹനീഫ ജലീലിന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും ഇത് എഴുതിനല്കുന്നതിനിടയില് റുബീനയുടെ കഴുത്തില്‍ അണിഞ്ഞിരുന്ന മാല പൊട്ടിച്ചു കടന്നുകളയുകയുമായിരുന്നു. പിന്നീട് പൊലിസ് പിന്തുടരുന്നതായി മനസിലാക്കിയ ഇയാള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മുങ്ങിനടക്കുകയായിരുന്നു. ക്രൈം സ്ക്വാഡ് നടത്തിയ പരിശോധനയില്‍ ആറു വ്യത്യസ്ത സിംകാര്‍ഡുകളും മൂന്ന് മൊബൈല്‍ ഫോണുകളും ഇയാള്‍ ഉപയോഗിച്ചതായി കണ്ടെത്തി.
ഒരു മാസത്തോളം പൊലിസിനെ കബളിപ്പിച്ചു മുങ്ങിനടന്ന ഹനീഫയെ ബുധനാഴ്ച രാവിലെ കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍നിന്നാണ് വെള്ളയില്‍ എസ്.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച മാലയും പ്രതിയില്‍നിന്ന് പൊലിസ് കണ്ടെടുത്തു. ജോലിക്കിടെ പൊലിസുകാരനെ മര്‍ദിച്ച കേസില്‍ ഇയാള്‍ക്കെതിരേ ചെമ്മങ്ങാട് സ്റ്റേഷനില്‍ 2012ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചമഞ്ഞു നിരവധി പേരില്‍നിന്ന് ഇയാള്‍ പണം തട്ടിയതായും പരാതിയുണ്ട്.
ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, മുഹമ്മദ് ഷാഫി, സജി, ടി.പി ബിജു, രണ്‍ദീര്‍, അഖിലേഷ്, അനീഷ് മൂസാന്‍വീട് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."