ഈജിപ്ത് വിമാനത്തിന്റെ ബ്ലാക് ബോക്സിനായി തിരച്ചില്‍
കെയ്റോ: മധ്യധരണ്യാഴിയില്‍ തകര്‍ന്നു വീണ എം.എസ് 804 വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്താന്‍ ഈജിപ്ത് അന്തര്‍വാഹിനി ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി. ഈജിപ്ത് പ്രസിഡന്റ് അബ്്ദുല്‍ ഫത്തഹ് അല്‍ സീസിയാണ് ഇക്കാര്യം അറിയിച്ചത്. വിമാനം തകരുന്നതിന് മൂന്നു മിനുട്ടു മുമ്പ് കാബിനിനോട് ചേര്‍ന്ന ടോയ്്ലറ്റിലും മറ്റുമായി പുക ഉയര്‍ന്നത് കണ്ടെത്തിയിരുന്നു. ഇതാദ്യമായാണ് വിമാനം തകര്‍ന്ന സംഭവത്തില്‍ ഈജിപ്ത് പ്രസിഡന്റ് പ്രസ്്താവന നടത്തുന്നത്. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ സാങ്കേതിക പിഴവിനേക്കാള്‍ തീവ്രവാദ സാധ്യതയാണ് അപകടത്തിനു കാരണമായി ഈജിപ്ത് സിവില്‍ ഏവിയേഷന്‍ മന്ത്രി ചൂണ്ടിക്കാട്ടിയത്. വിമാനത്തിന്റെ ഭാഗങ്ങളും ബ്ലാക് ബോക്്സും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം എ.സി.എ.ആര്.എസ് പരിശോധിച്ചതില്‍ നിന്നാണ് വിമാനത്തിന്റെ ടോയ്്ലറ്റിലും ഇലക്ട്രോണിക് ഭാഗത്തും പുക ഉയര്‍ന്നതായി കണ്ടെത്തിയത്. വിമാനത്തിലെ കോക്പിറ്റിനോട് ചേര്‍ന്നാണ് ഇലക്ട്രോണിക് ഭാഗവും കംപ്യൂട്ടറുകളുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."