ഹോളിഗ്രേസ് അഡ്വഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന്
മാള: ഹോളിഗ്രേസ് അക്കാദമിയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടനം ഇന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്ന് ഹോളിഗ്രേസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതോടൊപ്പം മാള ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരത്തിന്റെ പത്താം വാര്‍ഷികാഘോഷവും മുന്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. അഡ്വഞ്ചര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം രാവിലെ 9.30 നും സൗജന്യ ഭക്ഷണവിതരണത്തിന്റെ വാര്‍ഷികാഘോഷം രാവിലെ പത്തിനും നിര്‍വഹിക്കപ്പെടും.
17 ഏക്കറോളം വരുന്ന ഹോളിഗ്രേസ് കാംപസിന്റെ വിവിധയിടങ്ങളിലായി തയാറാക്കിയ അഡ്വഞ്ചര്‍ പാര്‍ക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ ആദ്യത്തേതാണ്. സിപ്പ് ലൈന്‍, ടാര്‍സന്‍ സ്വിങ്, ലൂപ്പ് ബ്രിഡ്ജ്, ഹോറിസോണ്ടല്‍ നെറ്റ്, ബര്‍മ്മാ ബ്രിഡ്ജ്, കമാന്റോ നെറ്റ്, സ്‌പേസ് വാക്ക്, പെയിന്റ് വാള്‍ ഷൂട്ടിംഗ്, സ്വിമ്മിങ് പൂള്‍, ഹോഴ്‌സ് റൈഡിങ്, ഷൂട്ടിംഗ് തുടങ്ങി പതിനഞ്ചോളം വ്യത്യസ്ഥങ്ങളായ കളികളാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്.
കുട്ടികളുടെ ആത്മധൈര്യം വര്‍ധിപ്പിക്കാനുദ്ദേശിച്ചുള്ളതാണ് അഡ്വഞ്ചര്‍ പാര്‍ക്ക്. ഷൂട്ടിങിന് 14 തോക്കുകള്‍ തയാറാക്കിയിട്ടുണ്ട്. കശ്മീരിലേയും ഹിമാചലിലേയും വിദഗ്ധരായ പരിശീലകരാണ് സംവിധാനങ്ങള്‍ ഒരുക്കിയതും പരിശീലനം നല്‍കുന്നതും. നാട്ടുകാര്‍ക്ക് പ്രവേശനം നല്‍കുന്നതിന് പാക്കേജ് ആലോചിക്കുന്നുണ്ട്.
തികച്ചും അപകട രഹിതമായ രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച ഹോളിഗ്രേസ് ഭാരവാഹികളായ കെ.ടി.ബെന്നി, ബെന്നി ഐനിക്കല്‍, വക്കച്ചന്‍ താക്കോല്‍ക്കാരന്‍, ജോണി വടക്കന്‍, ബേബി വെട്ടിയാട്ടില്‍ തുടങ്ങിയവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."