HOME
DETAILS
MAL
രാജസ്ഥാന് കൈത്തറി കരകൗശല പ്രദര്‍ശനം 29 വരെ
backup
May 22 2016 | 19:05 PM
കൊച്ചി: രാജസ്ഥാന് ഹാന്‍ഡ്ലൂം ആന്റ് ഹാന്‍ഡിക്രാഫ്റ്റ്സ് എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന് കൈത്തറി - കരകൗശല പ്രദര്‍ശനവും വിപണനവും മെയ് 29 വരെ നടക്കും.
കൈത്തറി വസ്ത്രങ്ങള്‍ക്കൊപ്പം റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും വലിയ നിരയാണ് അണിനിരത്തിയിരിക്കുന്നത്.
പേഴ്സ്, ബെല്‍റ്റ്, ഫാന്‍സി ഇനങ്ങള്‍, ജ്വല്ലറി ഇനങ്ങള്‍, കൈത്തറി, കരകൗശല വസ്തുക്കളും ഒരുക്കിയിരിക്കുന്നു.
വിവിധ സംരംഭകരുടെ ഉല്പന്നങ്ങള് സൊസൈറ്റി സംഘങ്ങള്‍ വഴിയാണ് പ്രദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്.
രാജസ്ഥാന് ബെഡ്ഷീറ്റ്, കര്ട്ടണ് തുണികള്‍, കോട്ടണ്‍ എക്സ്പെര്‍ട്ട് സര്‍പ്ലസ്, തിരുപ്പൂര്‍, നാഗ്ര ചോളി, ഖാദി കുര്‍ത്ത, എന്നീ ഇനങ്ങളും ലഭ്യമാണ്. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശന സമയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."