HOME
DETAILS

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷം വെള്ളിയാഴ്ച

  
backup
December 15 2016 | 16:12 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82



മനാമ: അറേബ്യന്‍ ഗള്‍ഫില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും കൊടിയടയാളമായ ബഹ്‌റൈന്‍ വെള്ളിയാഴ്ച  45-ാമത് ദേശീയ ദിനം ആഘോഷിക്കുന്നു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 17-ാം വാര്‍ഷികവും ഇതോടൊപ്പം  നടക്കും.
ദിവസങ്ങള്‍ക്കു മുന്‍പേ നാടും നഗരവും ജനതയും ദേശീയ ദിനാഘോഷ പരിപാടികളില്‍ വ്യാപൃതരാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സാഖിറിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യുട്ടിലെ വിവിധ ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളും നേരത്തെ ആരംഭിച്ചിട്ടുണ്ട്.

ബഹ്‌റൈന്‍ എന്ന അറബ് വാക്കിന് (ഇരു സമുദ്രങ്ങള്‍) എന്നാണര്‍ത്ഥം. കരയോടു ചേര്‍ന്ന ഭാഗത്തെ ശുദ്ധജലവും ഉള്‍ക്കടലിലെ ഉപ്പുവെള്ളവുമാണ് ഈ പേരുവരാന്‍ കാരണം. 33 ദ്വീപുകളുടെ സമൂഹമായ ബഹ്‌റൈന് അബ്യേയുടെ മുത്ത്, പവിഴ ദ്വീപ് എന്നീ അപരനാമങ്ങളുമുണ്ട്. പ്രശസ്തമായ ദില്‍മണ്‍ സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ബഹ്‌റൈന്‍ 1521ല്‍ പോര്‍ച്ചുഗീസ് ആധിപത്യത്തിലായി.


18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഖലീഫ കുടുംബം അധികാരത്തിലെത്തി. വിദേശ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ ബ്രിട്ടനുമായി കരാറിലെത്തി. 1971 ആഗസ്ത് 15ന് ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വാതന്ത്ര്യമായി.

unnamedമുത്തുവാരലിന്റെ അധിപന്‍മാരാണ് പണ്ടുമുതലേ ബഹ്‌റൈന്‍. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായിരുന്നു അത്. ജപ്പാന്‍ വിപണിയിലിറക്കിയ കൃത്രിമ മുത്തുകള്‍ക്കു മുന്‍പില്‍ രാജ്യം പകച്ചു നില്‍ക്കുമ്പോഴാണ് 1932 ല്‍ എണ്ണയുടെ അനുഗ്രഹ വര്‍ഷമുണ്ടായത്. ഗള്‍ഫില്‍ ആദ്യമായി എണ്ണ കണ്ടെത്തിയതും ഇവിടെയാണ്, 1931 ഒക്ടോബര്‍ 16ന് ജബല്‍ അല്‍ ദുഖനില്‍. അവിടുന്നങ്ങോട്ട് രാജ്യം വികസനത്തിന്റെയും പരിഷ്‌കാരത്തിന്റെയും പുതുവഴികള്‍ വെട്ടിത്തുറന്നു.

1783ല്‍ അധികാരത്തില്‍ വന്ന മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് ബഹ്‌റൈന് പുതിയ ദിശാബോധം നല്‍കിയത്. മുന്‍ അമീര്‍ ഷെയ്ഖ് ഇസാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ 1961ല്‍ സ്ഥാനമേറ്റതോടെ രാജ്യം പുരോഗതിയുടെ പാതയില്‍ അതിവേഗം കുതിക്കാന്‍ തുടങ്ങി.

ഇദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ഇപ്പോഴത്തെ രാജാവ്. 1999 മാര്‍ച്ച് ആറിന് അദ്ദേഹം ഭരണമേറ്റെടുത്തതുമുതല്‍ രാജ്യം വന്‍ വികസന കുതിപ്പിലാണ്. രാജ്യവും ലോകവും ഉറ്റുനോക്കിയ പരിഷ്‌കാരങ്ങളും അദ്ദേഹം തുടക്കം കുറിച്ചു. 2002ല്‍ രാജ്യം ഭരണഘടനാധിഷ്ഠിത രാജവായ്ചയെന്ന സാമൂഹ്യ ക്രമത്തിലേക്ക് മാറി. ഇതോടെ അമീര്‍ എന്ന സ്ഥാനപ്പേര് രാജാവ് എന്നായും എമിര്‍ ഓഫ് ബഹ്‌റൈന്‍ എന്നത് കിങ്ഡം ഓഫ് ബഹ്‌റൈന്‍ എന്നായും മാറി. 1971ല്‍ മന്ത്രിസഭ രൂപീകരിച്ചതു മുതല്‍ മുന്‍ അമീറിന്റെ സഹോദരനായ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് പ്രധാനമന്ത്രി.

തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റാണ് ബഹ്‌റൈനിലേത്. ഹമദ് രാജാവിന്റെ മൂത്തമകന്‍ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും ഡെപ്യുട്ടി സുപ്രീം കമാന്‍ഡറും.

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാസ്‌കാരികസംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കീഴില്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

യെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി

National
  •  3 months ago