HOME
DETAILS
MAL
കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
December 16 2016 | 02:12 AM
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പനിയും ദഹനക്കുറവുമൂലവുമാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെ കരുണാനിധി മരുന്നിന്റെ അലര്‍ജി മൂലം കാവേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊതുയോഗങ്ങളും കൂടിക്കാഴ്ചകളും ഒഴിവാക്കി വിശ്രമത്തിലായിരുന്നു കരുണാനിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."