ജൈവകൃഷിയില്‍ നൂറുമേനി കൊയ്ത് കല്ലൂര്‍ ഗവ.സ്കൂള്‍
കല്ലൂര്‍: ഉച്ചഭക്ഷണത്തിന് വിഷരഹിതമായ പച്ചക്കറികള്‍ ഉല്പാദിപ്പിച്ച് മാതൃകയായി കല്ലൂര്‍ ഗവ.സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും. സ്കൂള്‍ അങ്കണത്തിനോട് ചേര്‍ന്നുള്ള രണ്ട് സ്ഥലത്താണ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പച്ചക്കറി കൃഷി ഇറക്കിയത്. പയര്‍, തക്കാളി, കാബേജ്, പച്ചമുളക്, ചിരങ്ങ, നേന്ത്ര വാഴ, വഴുതന തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവര്‍ ഇവിടെ കൃഷി ചെയ്തിട്ടുണ്ട്. തികച്ചും ജൈവ രീതിയിലാണ് കൃഷി. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്നും പച്ചക്കറി തൈകള്‍ എത്തിച്ചാണ് കൃഷിയിറക്കിയത്. എല്ലാ പച്ചക്കറി കൃഷിയിലും നൂറ് മേനിവിളവാണ് ലഭിച്ചത്. കൃഷി ഇറക്കിയതും ജോലികള്‍ ചെയ്യുന്നതുമെല്ലാം വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് പഠന സമയത്തിന്റെ ഒഴിവു വേളകളിലാണ്. നൂല്‍പ്പുഴ കൃഷി ഭവന്റെയും പഞ്ചായത്തിന്റെയും പൂര്‍ണ പിന്തുണയും ഇവര്‍ക്കുണ്ട്. വിളവെടുക്കുന്ന പച്ചക്കറികള്‍ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. പച്ചക്കറികളുടെ വിളവെടുപ്പ് പഞ്ചായത്തംഗം ദീപ ഷാജി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."