രാപ്പകല്‍ നിരാഹാര സമരം നടത്തി
കല്‍പ്പറ്റ: കേരള-കേന്ദ്ര സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വയനാട് ജില്ലാ കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റിന്റെ മുന്നില്‍ രാപ്പകല്‍ ഉപവാസ സമരം നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കറന്‍സി പിന്‍വലിച്ചതു മൂലം 80 ശതമാനം വരുന്ന കര്‍ഷകരെ തകര്‍ക്കുന്ന നടപടിയാണ് പ്രധാന മന്ത്രിയുടെ ഈ നടപടിയിലൂടെ ഉണ്ടായിരിക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ച് നില നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, എന്‍.ഡി അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്, കെ.കെ അബ്രഹാം, ഒ.ആര്‍ രഘു, ഉഷാ കുമാരി, ഉഷാ വിജയന്‍, കിസ്സാന്‍ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ഒ ദേവസ്സി, അഡ്വ.എന്‍.കെ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പി.എന്‍ ശശിധരന്‍, പി.എം ബെന്നി, ജോസ്.കെ.മാത്യു, എ.പി മനോജ്, വി.ഡി ജോസ്, ബാബു പന്നിക്കുഴി, ഒ.വി റോയി, ജോസ് കാരനിരപ്പില്‍, എ.കെ രാമ ചന്ദ്രന്‍, ജോണ്‍ കുത്തുകുഴി, ജോണ്‍സണ്‍ ഇലവുങ്കല്‍, വിജയന്‍ തോമ്പ്രാക്കുഴി, കെ.ജെ ജോണ്‍, സി.കെ തോമസ്, പി.ആര്‍ ബാലചന്ദ്രന്‍, വിന്‍സെന്റ് തോമസ്, വേണു ഗോപാല്‍, പി.സി സിറിയക്, സഹദേവന്‍ തവിഞ്ഞാല്‍, എം.ജെ ബാബു, ഒ.കെ മോഹനന്‍, ആന്റണി വെള്ളാക്കുഴി, സൂപ്പി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."