വെളിയങ്കോട് തീരദേശ മേഖലയിലെ ലീഗ് -സി.പി.എം രാഷ്ട്രീയ സംഘര്‍ഷം: കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ധാരണ
പൊന്നാനി: വെളിയങ്കോട് തീരദേശ മേഖലയിലെ ലീഗ് സി. പി.എം രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഒത്തുതീര്‍ക്കാന്‍ ധാരണയായി. സി.പി.എം വെളിയങ്കോട് ലോക്കല്‍ കമ്മിറ്റി അംഗം പാടത്താകായില് ഹുസൈന്റെ വസതിയില്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന സി.പി.എം. ലീഗ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനമായത്. 1996 മുതലുള്ള മുഴുവന്‍ കേസുകളും ഒത്തുതീരും. 30 കൊലപാതകശ്രമമുള്‍പ്പെടെയുള്ള നൂറോളം കേസുകളിലായി ഇരുകക്ഷികളിലുമായി മുന്നൂറോളം പ്രതികള്‍ ഉള്‍പ്പെടുന്ന കേസുകളാണ് ഒഴിവാക്കുന്നത്. പ്രതികള്‍ ജാമ്യമെടുത്ത കേസുകള്‍ വേഗത്തില്‍ കോടതിയിലെത്തിക്കുകയും ഇരുകക്ഷികളെയും സാക്ഷികളെയും ഹാജരാക്കി ഒത്തുതീര്‍ക്കാനാണ് പദ്ധതി.
ലോങ്ങ് പെന്ഡിങ്ങി(എല്‍.പി) ലുള്ള കേസുകള്‍ പ്രതികളായവരില്‍ അധികവും വിദേശത്തുള്ളവരാണ്. ഇവരെത്തുന്നമുറയ്ക്ക് കോടതിയില്‍ ഹാജരായി ജാമ്യമെടുത്ത ശേഷം ഒത്തുതീര്‍ക്കും. ലീഗിനുവേïി അഡ്വ. അഷ്റഫും സി.പി.എമ്മിനുവേïി അഡ്വ. പി.കെ ഖലീമുദ്ദീനും കോടതിയില്‍ ഹാജരാകും. കേസുകള്‍ ഒത്തുതീരുന്നത് സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇരുവക്കീലുമാരും രാഷ്ട്രീയ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെയും യോഗം തിങ്കളാഴ്ച പൊന്നാനിയില്‍ ചേരും. ബുധനാഴ്ച നടന്ന യോഗത്തില്‍ സി.പി.എം നേതാക്കളായ എന്‍.കെ ഹുസൈന്, പി.എം ആറ്റുണ്ണി തങ്ങള്‍, പി.ബി ഹസൈനാര്‍, എം.എസ് മുസ്തഫ, കെ. ഹസ്സന്‍കോയ, പി. ശശി, ലീഗ് നേതാക്കളായ കെ.കെ ബാദുഷ, പി.വി അലിമോന്, ഷംസുദ്ദീന്, മജീദ്, മൊയ്തീന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."