'എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സെല്‍ഫ് ഡ്രോയിങ് പദവി നല്‍കണം'
മലപ്പുറം: കേരളത്തിലെ എയ്ഡഡ് കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് സെല്‍ഫ് ഡ്രോയിങ് പദവി നല്‍കി ഉത്തരവിറക്കണമെന്ന് കേരള എയ്ഡഡ് കോളജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ആക്ട് പരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാര്‍ കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വിസ് സംഘടന ഭാരവാഹികളുടെ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. നിലവില്‍ പ്രിന്‍സിപ്പല്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മേലൊപ്പ് വെച്ച് ട്രഷറികളില്‍ സമര്‍പ്പിക്കുകയാണ് പതിവ്. അഞ്ചു ജില്ലകള്‍ക്ക് ഒരു മേഖലാ ഡെപ്യൂട്ടി ഡയറക്ടറാണ് നിലവിലുള്ളത്. അവിടങ്ങളില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്ത സ്ഥിതിയും നിലനില്‍ക്കുന്നു. പുതുതായി ആരംഭിച്ച കോളജുകളുടെ ജോലിഭാരം കൂടി ആയതോടെ ശമ്പളബില്ല് പോലും സമയത്തിന് കിട്ടുന്നില്ല. പുറമെ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍മാരെയും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരെയും നിയമിക്കാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
യുജിസി മാനദണ്ഡമനുസരിച്ച് ഗവണ്‍മെന്റ് കോളജ് അധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നത് 2010 മുതല്‍ കേരളത്തില്‍ നടപ്പാക്കാത്തതാണ് ഇതിനു കാരണം.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സാക് കമ്മിറ്റിയിലേക്കും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നും കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സ്ഥിരസമിതിയും സംവിധാനവും കൗണ്‍സിലിന്റെ കീഴില്‍ ആരംഭിക്കണമെന്നും ഭാരവാഹികളായ ജനറല്‍ സെക്രട്ടറി കെ.സഫറുള്ള, വൈസ് പ്രസിഡന്റ് ടി.പി അഹമ്മദ് സലീം എന്നിവര്‍ ആവശ്യപ്പെട്ടു. വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."