വടക്കന്‍ പാലൂര് കനാല്‍ റോഡില്‍ സുരക്ഷാഭിത്തിയില്ല ഓട്ടോറിക്ഷ കനാലിലേക്കു മറിഞ്ഞു
കൊളത്തൂര്‍: പുലാമന്തോള്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളിലെ പാലൂര് കനാല്‍ ബണ്ട് റോഡിനു സുരക്ഷാഭിത്തിയില്ലാത്തത് അപകടങ്ങള്‍ക്കിടയാക്കുന്നു. ഇന്നലെ പുലര്‍ച്ചയോടെ ഓട്ടോറിക്ഷ കനാലിലേക്കു മറിഞ്ഞു.
ഈ റോഡിലൂടെ രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ വളരെ പ്രയാസമാണ്. പാലൂര് ജുമാമസ്ജിദ് മുതല്‍ വടക്കന്‍ പാലൂര് കിഴക്കേക്കരവഴി കട്ടുപ്പാറയില്‍ ചെന്നുചേരുന്ന ഈ റോഡ് പതിറ്റാണ്ടുകള്‍ക്ക് മുന്‍പു നിര്‍മിച്ചതാണ്. റോഡിന്റെ ഒരു വശം താഴ്ചയേറിയ കനാലും മറുവശം വീടുകളാല്‍ ഇടുങ്ങിനില്ക്കുന്ന ഭാഗവുമാണ്.
ഒരുകാലത്ത് വീടുകളും ജനവാസവും കുറഞ്ഞ വടക്കന്‍ പാലൂര് കിഴക്കേകര ഭാഗങ്ങളില്‍ ഇപ്പോള്‍ ജനസാന്ദ്രത കൂടിയതും വാഹനങ്ങളുടെ പെരുക്കവും വടക്കന്‍ പാലൂരിലെയും സമീപ പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നു യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."