അഖില കേരള ഖുര്‍ആന്‍ പാരായണ മത്സരത്തിനു തുടക്കം
പയ്യന്നൂര്‍: യു.എ.ഇ കവ്വായി മുസ്‌ലിം യൂത്ത് സെന്ററും കവ്വായി മുസ്‌ലിം ലീഗ് കമ്മിറ്റിയും ചേര്‍ന്ന് നാലു ദിവസങ്ങളിലായി കവ്വായിയില്‍ നടത്തുന്ന ദി ഹോളി ഖുര്‍ആന്‍ അല്‍ മുസാബഖ 16 അഖില കേരള ഖുര്‍ആന്‍ പാരയണ മത്സരത്തിന് തുടക്കമായി. കവ്വായി മഖാം സിയാറത്തോടെ ആരംഭിച്ച വിളംമ്പര ജാഥ കവ്വായി ജുമാമസ്ജിദ് പരിസരത്തു നിന്ന് ആരംഭിച്ച് വാടിപുറത്ത് സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 280 മത്സരാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നാലു വേദികളിലായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം ഒരുലക്ഷം രൂപയും രണ്ടാംസമ്മാനം അമ്പതിനായിരം രൂപയും മൂന്നാം സമ്മാനം 25,000രൂപയുമാണ്.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എസ് സൈനുദ്ദീന്‍ അധ്യക്ഷനായി. യു.എ.ഇ കവ്വായി മുസ്‌ലിം യൂത്ത് സെന്റര്‍ തയാറാക്കിയ കാരുണ്യസ്പര്‍ശം പദ്ധതി എ.ടി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പി കുഞ്ഞിമുഹമ്മദ് മുഖ്യാതിഥിയായി. റുഖ്‌നുദ്ദീന്‍ കവ്വായി പരിപാടി വിശദീകരിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് കുഞ്ഞിമൂപ്പന്‍, ലത്തീഫ് കോച്ചന്‍, യു.എം മഹ്മൂദ് സഅദി, എ.പി അബ്ദുല്‍ അസീസ് സംസാരിച്ചു. നാലുദിവസവും രാത്രി ഖുര്‍ആന്‍ വിജ്ഞാനസദസ്, എല്‍.ഡി.സി പ്രദര്‍ശനം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."