സിനാന്റെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി
കാഞ്ഞങ്ങാട്: ഓട്ടോതട്ടിയതിനെ തുടര്‍ന്നു മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ട അജാനൂര്‍ ക്രസന്റ് സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥി മുഹമ്മദ് സിനാന്റെ വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. ഇന്നലെ രാവിലെയോടെ അജാനൂര്‍ കൊത്തിക്കാലിലെ വീട്ടിലെത്തിച്ച സിനാന്റെ മയ്യത്ത് കൊത്തിക്കാല്‍ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.സിനാനെ അവസാന നോക്ക് കാണാന്‍ അജാനൂര്‍ ക്രസന്റ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും എത്തിയിരുന്നു.
അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാഹിന്റെ മകള്‍ ശബാനയുടെയും അബ്ദുല്‍ ലത്തീഫിന്റെയും ഏക മകനാണ് സിനാന്.
കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ംലീഗ് ജന.സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി പി നസീമ, ഷീബ സതീഷന്, ഷീബ ഉമ്മര്‍ എന്നിവര്‍ സിനാന്റെ വീട്ടിലെത്തി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."