HOME
DETAILS

നോട്ട് പിന്‍വലിക്കല്‍: ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധിയില്‍

  
backup
December 16 2016 | 06:12 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b9

കൊച്ചി:നോട്ട് പ്രതിസന്ധിയെതുടര്‍ന്നു സംസ്ഥാനത്ത് നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്നു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നാണു ഹോട്ടലുകള്‍ അടച്ചുപൂട്ടിയത്.വില്‍പ്പനയില്‍ നാല്‍പ്പത് ശതമാനത്തിന്റെ കുറവാണു ഹോട്ടല്‍വ്യവസായ രംഗത്ത് വന്നത്.ഹോട്ടല്‍ ജീവനക്കാരില്‍ അധികവും ഇതരസംസ്ഥാനതൊഴിലാളികളായതിനാല്‍ ജോലി നഷ്ടപ്പെട്ടവരില്‍ ഏറിയ പങ്കും ഇക്കൂട്ടരാണ്.
ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വന്‍കിട ഹോട്ടലുകളില്‍ ഉപയോഗിക്കാമെന്നിരിക്കെ നോട്ട് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ചെറുകിട ഹോട്ടലുകളെയാണ്.പല ഹോട്ടല്‍ ഉടമകളും പ്രതിസന്ധി തരണം ചെയ്യാന്‍ സ്വര്‍ണ്ണം പണയം വച്ചുംമറ്റുമാണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്.ഇതിന്റെ പ്രത്യാഘാതം ഒരുവര്‍ഷത്തിനുശേഷമായിരിക്കും തങ്ങള്‍ അനുഭവിക്കേണ്ടിവരികയെന്നും അപ്പോള്‍ കൂട്ട ആത്മഹത്യകള്‍ നടക്കാതിരിക്കട്ടെയെന്നാണ് തങ്ങളുടെ പ്രാര്‍ഥനയെന്നും ഇക്കൂട്ടര്‍ പറയുന്നു.
പാകംചെയ്തുവയ്ക്കുന്നതൊന്നും ചെലവാകാത്ത അവസ്ഥയാണിപ്പോള്‍.ഉച്ചയൂണിനുപോലും ആവശ്യക്കാരില്ലാതായി.പലഹോട്ടലുകളിലും മിക്ക ഭക്ഷണങ്ങളും ആവശ്യമനുസരിച്ചല്ല തയ്യാറാക്കുന്നത്.ഏകദേശം ചെലവാകുന്ന കണക്കില്‍ ഭക്ഷണം തയ്യാറാക്കി ആവശ്യക്കാരെ കാത്തിരിക്കുകയാണ് പതിവ്.എന്നാല്‍ കൈയില്‍ കാശില്ലാത്തതിനെ തുടര്‍ന്നു കുടുംബമായി ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവരുടെ എണ്ണം കുറഞ്ഞതും ബാച്ചിലേഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തിന്റെ അളവ് കുറച്ചതുമാണ് ഇവരെ കടുത്ത പ്രതിസന്ധിയിലാക്കിയത്.രണ്ടായിരത്തിന്റെ നോട്ടുമായി എത്തുന്നയാള്‍ നൂറില്‍ താഴെ രൂപയ്ക്ക് പ്രാതല്‍ കഴിച്ചുമടങ്ങുമ്പോള്‍ എങ്ങനെ ബാക്കിനല്‍കുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
ചില്ലറ നല്‍കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ നിരവധിപേരാണ് ഭക്ഷണം കഴിക്കാതെ മടങ്ങിപോകുന്നത്.നിര്‍മാണ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ നഷ്ടപ്പെട്ടതിനെതുടര്‍ത്ത് സ്വദേശത്തേക്ക് കൂട്ടത്തോടെ മടങ്ങിയതും ചെറുകിട ഹോട്ടലുകള്‍ പൂട്ടിയിടാന്‍ കാരണമായി.ഗ്രാമങ്ങളില്‍ വിവിധ കൂട്ടായ്മകളാണ് ഇത്തരം ഹോട്ടലുകള്‍ വീടിനോട് ചേര്‍ന്നും ചെറിയ കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്തുമൊക്കെ നടത്തിയിരുന്നത്.ദൈനംദിന ചിട്ടികളും,ലോണും അടക്കാന്‍ കഴിയാതെ നട്ടംതിരിയുകയാണ് ഇക്കൂട്ടര്‍.
നിലനില്‍ക്കാന്‍ കഴിയാതെ സംസ്ഥാനത്ത് പത്ത് ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചുപൂട്ടിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.ഹോട്ടലുകളില്‍ വിവിധതരത്തിലുള്ള ഭക്ഷണം പാകം ചെയ്യേണ്ടിവരുന്നതിനാല്‍ നഷ്ടത്തിലാണെങ്കില്‍ പോലും പാചകതൊഴിലാളികളെ ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
വര്‍ഷങ്ങളായി തങ്ങളുടെ രുചിക്കൂട്ട് കാത്തുസൂക്ഷിക്കുന്നവരെ പറഞ്ഞുവിടാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല.ശമ്പളം മുടങ്ങിയിട്ടും വൈകാരികതയുടെ പേരില്‍ നിരവധി തൊഴിലാളികളാണ് ഈരംഗത്ത് പിടിച്ചുനില്‍ക്കുന്നത്. എന്തായാലും നോട്ട് പ്രതിസന്ധി പന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്ക് സഹായകമായിരിക്കുകയാണ്.ബാക്കി വരുന്ന ഭക്ഷണം ശേഖരിക്കാന്‍ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകള്‍ക്ക് മുന്നില്‍ രാത്രിയില്‍ വന്‍തിരക്കാണ്.പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളിലേക്കാണ് ഇത്തരം ഭക്ഷണം കൊണ്ടുപോകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  6 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  7 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  8 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  8 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  8 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago