ഡല്‍ഹിയില്‍ ഇരുപതുകാരിക്ക് കാറില്‍ വച്ച് ക്രൂര പീഡനം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച കാറില്‍ വച്ച് ഇരുപതുകാരിക്ക് ഡ്രൈവറുടെ ക്രൂര പീഡനം
മോതി ബാഗ് ഏരിയയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. നോയിഡയില്‍ നിന്ന് ജോലി അന്വേഷിച്ച് ഡല്‍ഹിയിലെത്തിയ പെണ്‍കുട്ടിക്കാണ് ക്രൂരാനുഭവമുണ്ടായത്. പ്രതിയെയും ആഭ്യനന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ അമന് കുമാറിന്റെ വാഹനമാണിതെന്നും അദ്ദേഹത്തിന്റെ ഡ്രൈവറാണ് പ്രതിയെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാത്രി ഒന്‍പതു മണിക്ക് എയിംസിന് മുന്നില്‍ നില്ക്കുമ്പോള് തന്റെ മുന്നിലേക്ക് ഒരു കാര്‍ വന്ന് ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റുകയായിരുന്നെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കുതറിയോടിയ പെണ്‍കുട്ടിയെ പട്രോളിങ്ങിനിറങ്ങിയ പൊലിസാണ് രക്ഷിച്ചത്.
സംഭവസ്ഥലത്തു നിന്നും വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ട പ്രതിയെ പിന്നീട് സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലിസ് പിടികൂടുകയായിരുന്നു.
രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച് ഡല്‍ഹി നിര്‍ഭയ സംഭവം നടന്ന അതേ ഡിസംബര്‍ 16നാണ് ഇതെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."