HOME
DETAILS

ശീതകാല സമ്മേളനം ബഹളമയം: പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു

  
backup
December 16 2016 | 10:12 AM

%e0%b4%b6%e0%b5%80%e0%b4%a4%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%82-%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%ae%e0%b4%af%e0%b4%82-%e0%b4%aa

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബഹളമയത്തില്‍ മുങ്ങി. അവസാന ദിനമായ ഇന്നും സഭ സ്തംഭിച്ച് രാജ്യസഭയും ലോക്‌സഭയും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാവിലെ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി.

തുടര്‍ന്ന് ഉച്ചവരെ സഭ പിരിഞ്ഞു. പിന്നീട് സഭ ചേര്‍ന്നപ്പോഴും ഇതേ അവസ്ഥയായിരുന്നു. ഇതോടെയാണ് സഭാ അധ്യക്ഷന്മാര്‍ സഭ അനിശ്ചിത കാലത്തേക്കായി പിരിയുകയാണെന്ന് അറിയിച്ചത്.

ഇതിനിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ബില്‍ ലോക്‌സഭ പാസാക്കി.
സഭ കൂടിയ മുഴുവന്‍ ദിവസങ്ങളിലും സഭ സ്തംഭിച്ചു എന്നത് ഇത്തവണത്തെ പ്രത്യേകതയാണ്. ഇതിനെതിരേ രാഷ്ട്രപതിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും അടക്കം നിരവധി പ്രമുഖര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവു വലിയ രണ്ടാമത്തെ സഭാസ്തംഭനമാണ് ഇത്തവണയുണ്ടായിട്ടുള്ളത്.
1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം ചേര്‍ന്ന സഭയാണ് ബഹളമയമായത്.
നോട്ട് നിരോധനത്തെക്കുറിച്ച് തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി സഭയില്‍ മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

നോട്ട് നിരോധന വിഷയത്തില്‍ വോട്ടെടുപ്പോടു കൂടിയ ചര്‍ച്ച വേണമെന്നും ചര്‍ച്ചയുടെ മുഴുസമയവും മോദി സഭയില്‍ ഉണ്ടാവണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് സഭ പ്രതിഷേധക്കളമായത്.
എന്നാല്‍ മോദി ഇതുവരെ ഇക്കാര്യത്തില്‍ സഭയ്ക്കകത്ത് പ്രതികരിച്ചിരുന്നില്ല. ഇന്ന് പ്രധാനമന്ത്രി സഭയിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago