വേങ്ങര സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: പി.കെ കുഞ്ഞാലിക്കുട്ടി
വേങ്ങര: വേങ്ങര ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി ത്വരിതഗതിയിലാക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നലെ വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തകര്‍ന്നടിഞ്ഞ പഴയ കെട്ടിടം സന്ദര്‍ശിച്ചതിനു ശേഷം പ്രതികരികുകയായിരുന്നു അദ്ദേഹം.
അപകടം നടന്ന ദിവസം ഡല്‍ഹിയിലായിരുന്നു അദ്ദേഹം. സ്‌കൂളില്‍ ആധുനികസജ്ജീകരണത്തോടെയുള്ള പാചകപുര, സ്മാര്‍ട്ട് റൂം, ഫാന്‍ എന്നിവക്കും എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ചു. 13 കോടി രൂപയുടെ വിവിധ പ്രൊജക്ടുകളുടെ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അതിനായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപ കിട്ടുന്നനിലയില്‍ ബാക്കിവരുന്ന എട്ടു കോടി രൂപ കോഴിക്കോട് എ.പി ഫൈസല്‍ ഫൗണ്ടേഷന്‍, സ്ഥലം എം.പി, എം.എല്‍.എ, വിവിധ വ്യക്തികള്‍, ജില്ലാ പഞ്ചായത്ത് എന്നിവകളുടെ ഫണ്ടുകളും ഇതിനായി ഉപയോഗപ്പെടുത്തും.
ഇതോടെ പഴയ മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചുമാറ്റി കാംപസിന്റെ മുഖച്ചായ തന്നെ മാറ്റിയെടുക്കാന്‍ കഴിയും.
സിന്തറ്റിക്ക് ട്രാക്ക് അടക്കമുള്ള ആധുനിക സംവിധാനങ്ങളോടെയാണ് സ്‌കൂളില്‍ സൗകര്യങ്ങള്‍ ഒരുങ്ങുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ അസ്‌ലു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല അബൂബക്കര്‍, പുല്ലാണി സൈദ്, വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍ കുട്ടി, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സഫ്രീന, വൈസ് പ്രസിഡന്റ് കെ.ടി അബ്ദുസ്സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി ഹസ്സന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികൂടിയാണ് പി.കെ കുഞ്ഞാലിക്കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."