പ്രതിഷേധത്തിനിടയിലും തിയറ്റര്‍ കോംപ്ലക്സ് പദ്ധതിയുമായി നീലേശ്വരം നഗരസഭ
നീലേശ്വരം: കോട്ടപ്പുറത്തു സ്കൂളിനായി നീക്കിവച്ച സ്ഥലത്തു മള്‍ട്ടിപ്ലക്സ് തിയറ്റര്‍ സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയുമായി നഗരസഭ മുന്നോട്ട്. സംസ്ഥാന ചലച്ചിത്ര കോര്‍പറേഷനുമായി ഇതിനായി ധാരണാപത്രത്തില്‍ ഒപ്പിട്ടു.
സംസ്ഥാന വ്യാപകമായി പുതിയ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ തുടങ്ങുന്നതിന്റെ ഭാഗമായാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോര്‍പറേഷനു പാട്ടത്തിനു നല്കുന്ന ഭൂമിയിലാണു തിയറ്റര്‍ സ്ഥാപിക്കുന്നത്. നീലേശ്വരത്തു കോട്ടപ്പുറത്താണു ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നത്. കോര്പറേഷന് ചെയര്മാന് ലെനിന് രാജേന്ദ്രന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം കോട്ടപ്പുറം ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ വികസനത്തിനായി നീക്കിവച്ച സ്ഥലത്തു തിയറ്റര്‍ സ്ഥാപിക്കുന്നതിനെതിരേ പ്രദേശത്തു പ്രതിഷേധം ശക്തമാണ്. എസ്.കെ.എസ്.എസ്.എഫ്, ലീഗ് തുടങ്ങിയ സംഘടനകളും സ്കൂള്‍ പി.ടി.എയും ഇതിനെതിരേ രംഗത്തു വന്നിരുന്നു.
എന്നാല്‍ ഈ എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണു നഗരസഭ ഇപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."