HOME
DETAILS
MAL
റിമാന്‍ഡില്‍ കഴിയുന്ന കഞ്ചാവ് കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
backup
December 17 2016 | 01:12 AM
കണ്ണൂര്‍: കഞ്ചാവ് കേസ് പ്രതി സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാ ശ്രമത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതി ആശുപത്രിയിലും പരാക്രമം കാണിച്ചു. കഞ്ചാവ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി ജിഥിന്നാഥ് (34) ആണ് ഇന്നലെ രാവിലെയോടെ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ബ്ലേഡ് കൊണ്ട് ഇയാള്‍ കൈത്തണ്ട മുറിക്കുകയായിരുന്നു. ജിഥിന്നാഥിനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനിടെയും അക്രമാസക്തനായി. മുറിക്കുള്ളിലെ ജനാല ചില്ലുകള്‍ കൈക്കൊണ്ട് തല്ലിപൊട്ടിക്കുകയും ചില്ലുകൊണ്ട് ദേഹമാകെ മുറിവേല്‍പ്പിക്കുകയും ചെയ്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."