പള്ളിക്കല്‍ അക്രമം: വിഘടിത സുന്നികള്‍ നടത്തിയത് ഗുണ്ടാവിളയാട്ടം- സമസ്ത നേതാക്കള്‍
കോഴിക്കോട്: പള്ളിക്കല്‍ ബസാര്‍ ജുമുഅത്ത് പള്ളിയില്‍ അതിക്രമിച്ചു കയറി നിസ്‌കാരത്തിനിടെ നിഷ്ഠൂരമായ അക്രമം അഴിച്ചുവിട്ട് സമസ്ത പ്രവര്‍ത്തകരെ മാരകമായി പരുക്കേല്‍പിക്കുകയും പള്ളിയും മദ്‌റസയും കേടുവരുത്തുകയും ചെയ്ത വിഘടിത സുന്നികളുടെ ഗുണ്ടാവിളയാട്ടത്തില്‍ സമസ്ത നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സ്ഥാപിതകാലം മുതല്‍ സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് നടത്തിപ്പോന്ന പള്ളി കൈവശപ്പെടുത്താന്‍ വിഘടിതര്‍ നടത്തിയ നിയമപോരാട്ടങ്ങളെല്ലാം പരാജയപ്പെടുകയും വഖഫ് ബോര്‍ഡ് നടത്തിയ മഹല്ല് തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിലുമുള്ള അരിശം തീര്‍ക്കാനാണ് സംഘം ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയത്.
അക്രമികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിനു പകരം നിരപരാധികളെ കേസില്‍ കുടുക്കാനുള്ള പൊലിസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. എന്നും സത്യത്തിനും സമാധാനത്തിനും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത. പ്രവര്‍ത്തകരുടെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്നും നേതാക്കളായ ഉമര്‍ഫൈസി മുക്കം, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ എന്നിവര്‍ ഓര്‍മപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."