HOME
DETAILS
MAL
അമേരിക്കയുടെ ആളില്ലാ അന്തര്‍വാഹിനി ചൈനീസ് പിടിച്ചെടുത്തു; യു.എസില്‍ പ്രതിഷേധം
backup
December 17 2016 | 02:12 AM
ബീജിങ്: ദക്ഷിണാ ചൈനാ കടലില്‍ അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിന് ചൈനീസ് നാവികസേന പിടിച്ചെടുത്തു. ഡിസംബര്‍ 16ന് ഫിലിപ്പീന്‍സ് തീരത്തുള്ള സുബിക് ഉള്‍ക്കടലിലാണ് സംഭവം.
സമുദ്രസര്വേക്കായി ഇവിടെയുണ്ടായിരുന്ന യു.എസ്.എന്‍.എസ് ബോഡിച്ച് എന്ന കപ്പലാണ് ചെറിയ അന്തര്‍വാഹിനി അയച്ചത്. നിയമപരമായാണ് അയച്ചതെന്നും അമേരിക്ക അറിയിച്ചു. സമീപകാല ചരിത്രത്തിലെ ആദ്യസംഭവമാണിതെന്നും അന്തര്‍വാഹിനി തിരിച്ചുവേണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയും ഇവിടെ പ്രതിരോധവാണിജ്യ താല്‍പ്പര്യങ്ങളുള്ള അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ധിപ്പിക്കുന്നതാണ് ചൈനയുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."