HOME
DETAILS
MAL
സ്പീക്കര്‍ രഞ്ജിത്ത്കുമാര്‍ ദാസ് ബി.ജെ.പി പ്രസിഡന്റ്
backup
December 17 2016 | 04:12 AM
ഗുവാഹത്തി: ബി.ജെ.പി അസം ഘടകം പ്രസിഡന്റായി മുന്‍ മാധ്യമപ്രവര്‍ത്തകനും അസം അസംബ്ലി സ്പീക്കറുമായ രഞ്ജിത്ത് കുമാര്‍ ദാസിനെ തിരഞ്ഞെടുത്തു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇന്നലെയാണ് രഞ്ജിത്തിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. അസം മുഖ്യമന്ത്രിയായ സര്‍ബാനന്ദ സോണോവല്‍ ആയിരുന്നു ഇതുവരെ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍.
50കാരനായ ദാസ് ബി.ജെ.പിയുടെ അസമിലെ പഴയ പടക്കുതിരയാണ്. 1992ലാണ് അദ്ദേഹം ബി.ജെ.പി അംഗത്വം നേടിയത്. രണ്ടുതവണ നിയമസഭാ സാമാജികനായ അദ്ദേഹം ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
ഐ.എ.എസ് ഉദ്യോഗസ്ഥന് കൂടിയായ ദാസ് നിരവധി ഇംഗ്ലീഷ്, ആസാമീസ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."