കെ.എസ്.ആര്.ടി.സിയെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചു: സഹകരണ സംഘത്തിനെതിരേ അന്വേഷണം
മൂവാറ്റുപുഴ: കള്ളപ്പണം കെ.എസ്.ആര്.ടി.സി ഡിപ്പോ വഴി വെളുപ്പിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി തൊഴിലാളി സഹകരണ സംഘത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തൊഴിലാളികളുടെ നിക്ഷേപമായി കൈവശമുണ്ടായിരുന്ന പണം സഹകരണ സംഘം ഡിപ്പോ വഴി മാറിയെടുത്തെന്നാണ് ആരോപണം. പഴയ നോട്ടുകള്‍ ഡിപ്പോ വഴി ടിക്കറ്റ് വരുമാനമായി കാണിച്ചായിരുന്നു കള്ളപ്പണം വെളുപ്പിച്ചത്. ലഭിക്കുന്ന ടിക്കറ്റ് വരുമാനത്തിന് പകരം പഴയ നോട്ടുകളാണ് ഡിപ്പോയില്‍ തൊഴിലാളികള്‍ അടച്ചിരുന്നത്.
അതേസമയം നോട്ട് നിരോധനത്തിന് ശേഷം വ്യപകമായ തോതിലാണ് ആദായ നികുതി വകുപ്പ് കള്ളപ്പണം പിടിച്ചെടുക്കുന്നത്. പിടിച്ചെടുക്കുന്ന പണത്തില്‍ പുതിയ നോട്ടുകളുമുണ്ട് എന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്നുണ്ട്. നോട്ട് നിരോധനത്തിലൂടെ പ്രധാനമായും കള്ളപ്പണവേട്ടയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കിയിരുന്നത്. പുതിയ നോട്ടുകള്‍ വ്യാപകമായി പിടിച്ചെടുക്കുന്നത് കള്ളപ്പണം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കാണ് ഇരുട്ടടിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."